Agriculture Kerala News

രണ്ടാം വിള നെല്ല് സംഭരണം 2025-26: ലേറ്റ് കർഷക രജിസ്ട്രേഷനുകൾക്ക് പ്രത്യേക അനുമതി

സപ്ലൈകോ- 2025-26 രണ്ടാം വിള നെല്ല് സംഭരണത്തിനായി നിശ്ചിത സമയ പരിധിക്കുള്ളിൽ (2026 മാർച്ച് 31) വിവിധ കാരണങ്ങളാൽ രജിസ്ട്രേഷൻ പൂർത്തിയാക്കാൻ സാധിക്കാതിരുന്ന കർഷകർക്ക് ലേറ്റ് രജിസ്ട്രേഷന് വേണ്ടി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശ പ്രകാരം സംസ്ഥാന സർക്കാർ പ്രത്യേക ഇളവ് അനുവദിച്ചു.

ഈ സാഹചര്യത്തിൽ രണ്ടാം വിള കർഷക ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കുന്നതിനായി 2026 മെയ് 29 രാവിലെ 10 മുതൽ 2026 ജൂൺ 03 വരെ 5 ദിവസത്തേക്ക് സപ്ലൈകോ പാഡി പോർട്ടൽ ഓപ്പൺ ചെയ്തു നൽകുന്നതാണ്.

രണ്ടാം വിള രജിസ്ട്രേഷൻ പൂർത്തിയാക്കാത്ത കർഷകർ സപ്ലൈകോ പോർട്ടൽ മുഖേന (supplycopaddy.in) രജിസ്ട്രേഷൻ പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അറിയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *