Kerala News

തൃശൂരിൽ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം; മുരിയാട് ഡിവിഷനിൽ എൻ.ആർ. രോഷന്റെ പര്യടനം ദേവൻ ഉദ്ഘാടനം ചെയ്തു

തൃശൂർ ജില്ല പഞ്ചായത്ത് മുരിയാട് ഡിവിഷൻ ബിജെപി–എൻഡിഎ സ്ഥാനാർത്ഥി എൻ.ആർ. രോഷന്റെ ജില്ലാ ഡിവിഷൻ പര്യടനത്തിന് പ്രശസ്ത സിനിമാനടനും ബിജെപി സംസ്ഥാന നേതാവുമായ ശ്രീ ദേവൻ തൊട്ടിപ്പാളിൽ ഔപചാരിക തുടക്കമിട്ടു. തുടർന്ന് മുരിയാട് ഡിവിഷന് കീഴിലുള്ള ഏകദേശം 18 കേന്ദ്രങ്ങളിൽ അദ്ദേഹം നേരിട്ട് വോട്ട് അഭ്യർത്ഥനം നടത്തി.

ഇതിനിടെ, തൃശൂർ ജില്ല മുഴുവൻ ഒരു മാസത്തിലേറെയായി സജീവമായ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിനും ആരവങ്ങൾക്കും ഇന്ന് കലാശക്കൊട്ട്. നാളെ നിശ്ശബ്ദ പ്രചാരണ ദിനമായി ആചരിക്കും, മറ്റന്നാൾ ജില്ലയിലാകെ വോട്ടെടുപ്പ് നടക്കും. ഇന്നത്തെ ദിവസം സ്ഥാനാർത്ഥികളുടെ അവസാനഘട്ട പര്യടനങ്ങളും റോഡ് ഷോകളും ശക്തമായി നടക്കും. വൈകുന്നേരത്തോടെ തൃശൂർ നഗരത്തിൽ മൂന്നു മുന്നണികളുടെയും പ്രധാന പരസ്യപ്രചാരണ കൊട്ടിക്കലാശം നടക്കും. പ്രാദേശിക കേന്ദ്രങ്ങളിലും വിവിധ ആഘോഷ പരിപാടികൾ ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *