ഇന്ന് നടന്ന തൃശൂർ കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ BJP – NDA കൗൺസിലർമാർ തൃശ്ശൂരിൽ AIIMS കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രമേയം അവതരിപ്പിച്ചു. കോർപ്പറേഷനിലെ BJP – NDA പാർലമെൻ്ററി പാർട്ടി ലീഡർ രഘുനാഥ് സി. മേനോൻ ഇതിനെ സംബന്ധിച്ചുള്ള പ്രമേയം അവതരിപ്പിക്കുകയും, BJP – NDA കൗൺസിലന്മാർ പിന്താങ്ങുകയും ചെയ്തു.
തൃശ്ശൂരിൽ AIIMS (All India Institute of Medical Sciences) സ്ഥാപിക്കുന്നതിനായി ഭൂമി കണ്ടെത്തുന്നതിന് തൃശ്ശൂർ കോർപ്പറേഷൻ മുൻകൈയെടുക്കുന്നതിനും, സംസ്ഥാന സർക്കാരിനോടും കേന്ദ്ര സർക്കാരിനോടും അടിയന്തരമായി ശുപാർശ ചെയ്യുന്നതിനും ഈ പ്രമേയത്തിൽ ആവശ്യം ഉന്നയിച്ചു. മാത്രമല്ല കേന്ദ്ര സർക്കാരിൽ നിർണായക സ്വാധീനമുള്ള തൃശ്ശൂരിൻ്റെ ബഹുമാനപ്പെട്ട തൃശ്ശൂരിൻ്റെ പാർലമെൻ്റ് അംഗം (കേന്ദ്രമന്ത്രി) സുരേഷ് ഗോപി എംപിയുടെ സാന്നിധ്യം തൃശ്ശൂരിലേക്ക് AIIMS അനുവദിച്ച് കിട്ടുന്നതിന് വലിയൊരു അനുകൂല ഘടകമാണ് എന്നും പ്രമേയത്തിൽ സുചിപ്പിച്ചിരുന്നു.
അതുകൊണ്ടുതന്നെ, ജനങ്ങളുടെ ആരോഗ്യ സംരക്ഷണവും തൃശ്ശൂർ നഗരത്തിൻ്റെ അടുത്ത 50 വർഷത്തെ വികസന കുതിച്ചുചാട്ടവും മാത്രം ലക്ഷ്യമാക്കി രാഷ്ട്രീയ വിയോജിപ്പുകൾ മാറ്റിവെച്ച് തൃശ്ശൂർ കോർപ്പറേഷൻ കൗൺസിലിലെ മുഴുവൻ അംഗങ്ങളും ഏകകണ്ഠമായി ഈ പ്രമേയത്തെ പിന്തുണയ്ക്കേണ്ടതാണെന്നും രഘുനാഥ് സി മേനോൻ അവതരിപ്പിച്ച പ്രമേയത്തിൽ വ്യക്തമാക്കി.
തൃശ്ശൂരിൻ്റെ ഭാവി വികസനത്തിന് അത്യന്താപേക്ഷിതമായ ഈ പദ്ധതിക്കായി എല്ലാ കൗൺസിൽ അംഗങ്ങളും രാഷ്ട്രീയ വ്യത്യാസമില്ലാതെ ഈ പ്രമേയം ഏകകണ്ഠമായി അംഗീകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. മാത്രല്ല, കൗൺസിൽ യോഗത്തിലെ മിക്ക അജണ്ടകളും കഴിഞ്ഞ പത്ത് വർഷമായി എൽഡിഎഫ് തുടർന്നുവന്ന അജണ്ടകളുടെ ഒരു തുടർച്ച മാത്രമാണ് നടക്കുന്നതെന്നും ഇതിൽനിന്നും ജനങ്ങൾ മനസ്സിലാക്കുന്നത് എൽഡിഎഫും യുഡിഎഫും തമ്മിൽ ഡീൽ ഉണ്ടെന്നാണെന്നും BJP പാർലമെൻ്ററി പാർട്ടി ലീഡർ രഘുനാഥ് സി മേനോൻ ആരോപിച്ചു.
ഇന്ദിരാ കാൻ്റീൻ എന്ന സംവിധാനത്തിന് സുവ്യക്തമായ അജണ്ട എന്നൊന്നില്ലാതെ കൊണ്ടുവന്നതിനെ ബിജെപി കൗൺസിലമാർ ശക്തമായി എതിർത്തു.
മാത്രമല്ല വെള്ളം കരം വർദ്ധിപ്പിക്കുന്നതിലും വഞ്ചിക്കുളത്തെ സുതാര്യമല്ലാത്ത പുതിയ നവീകരണ പ്രക്രിയയെ കുറിച്ചും BJP – NDA കൗൺസിലർമാർ ശക്തമായി എതിർത്തു. ബിജെപി കൗൺസിലർമാരായ പൂർണ്ണിമാ സുരേഷ്, കൃഷ്ണമോഹൻ A V, വിനോദ് കൃഷ്ണ, Adv രേഷ്മ M മേനോൻ, മുംതാസ് ചിഞ്ചു, പത്മിനി ഷാജി എന്നിവർ പങ്കെടുത്തു സംസാരിച്ചു.





