Kerala News Politics

യു പ്രതിഭക്കെതിരായ സ്ത്രീ വിരുദ്ധ പരാമര്‍ശം; ഇര്‍ഷാദ് ചക്കാലശേരിയെ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടു

കായംകുളം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ യു പ്രതിഭ എംഎല്‍എയെ അധിക്ഷേപിച്ച യുഡിഎഫ് നേതാവ് ഇര്‍ഷാദ് ചക്കാലശേരിയെ ചോദ്യം ചെയ്തു. യുഡിഎഫ് നിയോജക മണ്ഡലം കണ്‍വീനറും മുസ്ലിം ലീഗ് നേതാവുമായിരുന്ന ഇര്‍ഷാദിനെ ചോദ്യം ചെയ്ത് നോട്ടീസ് നല്‍കി വിട്ടയച്ചു. കഴിഞ്ഞ ദിവസമാണ് ഇര്‍ഷാദ് യു പ്രതിഭക്കെതിരെ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയത്. പ്രതിഭ മണ്ഡലത്തില്‍ വികസനമെത്തിക്കാതെ വെറും വാക്ചാതുര്യം കൊണ്ടും അഴകളവ് കൊണ്ടും തെരഞ്ഞെടുപ്പിലേക്ക് എത്തിയിരിക്കുകയാണെന്നാണ് ഇര്‍ഷാദ് പറഞ്ഞത്. ഇതിന് പിന്നാലെ കായംകുളം പോലീസ് സ്‌റ്റേഷനില്‍ നേരിട്ടെത്തി യു പ്രതിഭ പരാതി നല്‍കുകയായിരുന്നു.

സ്ത്രീത്വത്തെ അപമാനിക്കല്‍, അശ്ലീല ചുവയോടെയുള്ള സംസാരം, അത് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കല്‍ തുടങ്ങി ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *