മുതിർന്ന എംഎൽഎ ജി സുധാകരൻ 16-ാമത് കേരള നിയമസഭയുടെ പ്രോടെം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്തു. ലോക് ഭവനിൽ വെച്ച് നടന്ന ചുരുങ്ങിയ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സുധാകരന് സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി വിഡി സതീശനും മന്ത്രിസഭാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തിരുന്നു. മുൻ സിപിഎം നേതാവായ സുധാകരൻ അമ്പലപ്പുഴ മണ്ഡലത്തിൽ നിന്നാണ് യുഡിഎഫിൻ്റെ പിന്തുണയോടെ വിജയിച്ച് നിയമസഭയിലെത്തിയത്.
Tag: g sudhakaran
അധികാരത്തിൻ്റെ ധാർഷ്ട്യവും വാക്കുകളിലെ വൈകൃതവും: കേരള രാഷ്ട്രീയം നേരിടുന്ന അപചയം
കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രത്തിൽ ഇന്നുവരെ കാണാത്ത വിധം വ്യക്തിഹത്യകളും അധിക്ഷേപ പദപ്രയോഗങ്ങളും ഭരണസിരാകേന്ദ്രങ്ങളിൽ നിന്ന് പുറത്തുവരുന്നത് നാം ഭീതിയോടെ നോക്കിനിൽക്കുകയാണ്. സ്വന്തം സഹപ്രവർത്തകരെയും രാഷ്ട്രീയ എതിരാളികളെയും ‘പരനാറി’ എന്നും ‘ചെറ്റ’ എന്നും വിളിക്കാൻ മടിയില്ലാത്ത ഒരു മുഖ്യമന്ത്രിയെയാണ് കേരളം ഇന്ന് ദർശിക്കുന്നത്. ജി. സുധാകരനെപ്പോലെ പതിറ്റാണ്ടുകളോളം പ്രസ്ഥാനത്തിന് വേണ്ടി വിയർപ്പൊഴുക്കിയ നേതാവിനെതിരെ പോലും ‘ചെറ്റത്തരം’ എന്ന പ്രയോഗം ഉയർന്നുവരുമ്പോൾ, അത് ആ വ്യക്തിയെ മാത്രമല്ല, മറിച്ച് കേരളത്തിലെ രാഷ്ട്രീയ സംസ്‌കാരത്തെ തന്നെയാണ് അപമാനിക്കുന്നത്. അധികാരത്തിൻ്റെ മദമത്തതയിൽ തനിക്ക് Read More…
ജി സുധാകരന് പിന്തുണ നല്‍കാന്‍ കോണ്‍ഗ്രസ്
അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ജി സുധാകരന് പിന്തുണ നല്‍കാന്‍ കോണ്‍ഗ്രസില്‍ ഇന്ന് തീരുമാനമാകും. ഡല്‍ഹിയില്‍ ഇന്ന് ചേരുന്ന യോഗത്തിലാണ് അന്തിമ തീരുമാനം ഉണ്ടാവുക. കഴിഞ്ഞ ദിവസം സുധാകരന് പിന്തുണ നല്‍കുന്നതിനെ കുറിച്ച് യുഡിഎഫ് നേതാക്കള്‍ക്കിടയില്‍ ചര്‍ച്ച നടന്നിരുന്നു. നേതാക്കള്‍ സുധാകരനെ കണ്ട് ചര്‍ച്ച നടത്തുകയും ചെയ്തു. സുധാകരന്‍ പിന്തുണ സ്വീകരിക്കാന്‍ തയ്യാറായെന്നാണ് ലഭിക്കുന്ന വിവരം. മന്ത്രി സ്ഥാനമോ മറ്റ് പദവികളോ നിലവില്‍ ആവശ്യപ്പെട്ടിട്ടില്ല.പ്രാദേശിക നേതൃത്വത്തിൻ്റെ തീരുമാനം കൂടി അറിയേണ്ടതുണ്ട്. ജി സുധാകരന്‍ സ്വതന്ത്രനായി മത്സരിക്കുമ്പോള്‍ കോണ്‍ഗ്രസ് Read More…
ജി സുധാകരന്‍ നാളെ ആശുപത്രി വിടും; സന്ദര്‍ശനം പരമാവധി ഒഴിവാക്കണമെന്ന് അഭ്യര്‍ഥന; ആറാഴ്ച പൂര്‍ണ വിശ്രമം
ആലപ്പുഴ: വീട്ടിലെ കുളിമുറിയില്‍ വഴുതിവീണ് വലതുകാലിന് പരുക്കേറ്റ് ചികില്‍സയിലായിരുന്ന മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരന്‍ നാളെ ആശുപത്രി വിടും. സുധാകരന്‍ തന്നെയാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വിവരം പങ്കുവച്ചത്. ആറാഴ്ച കാലിന് പരിപൂര്‍ണ്ണ വിശ്രമം നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും വിശ്രമം നന്നായി ആവശ്യമുള്ളതിനാല്‍ സന്ദര്‍ശനം പരമാവധി ഒഴിവാക്കണം എന്നും അദ്ദേഹം കുറിപ്പിലൂടെ അഭ്യര്‍ഥിച്ചു. തോമസ് ഐസക്, എംവി ഗോവിന്ദന്‍, സജി ചെറിയാന്‍ ഉള്‍പ്പെടെയുള്ളവര്‍ അദ്ദേഹത്തെ ആശുപത്രിയിലെത്തി കണ്ടിരുന്നു. നവംബര്‍ 22നാണ് വീട്ടിലെ ശുചിമുറിയില്‍ വീണ് വലതു കണങ്കാലില്‍ ഒടിവുകളോടെ അദ്ദേഹത്തെ Read More…
കുളിമുറിയില്‍ വീണ് പരിക്ക്; ജി സുധാകരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ആലപ്പുഴ: മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ജി സുധാകരന് കുളിമുറിയില്‍ വീണ് പരിക്കേറ്റു. ആശുപത്രിയില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ അസ്ഥികള്‍ക്ക് ഒന്നിലധികം പൊട്ടലുള്ളതായി കണ്ടെത്തി. വിദഗ്ധ ചികിത്സയ്ക്കായി ജി സുധാകരനെ പരുമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഓപ്പറേഷനും തുടര്‍ചികിത്സയും ഉള്ളതിനാല്‍ രണ്ട് മാസം പൂര്‍ണവിശ്രമത്തിന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ‘ഇന്ന് രാവിലെ കുളിമുറിയില്‍ വഴുതി വീണ് കാലിന് പരിക്കേല്‍ക്കുകയും സാഗര ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. അവിടെ നടത്തിയ പരിശോധനയില്‍ മള്‍ട്ടിപ്പിള്‍ ഫ്രാക്ചര്‍ കണ്ടെത്തിയതിനാല്‍ വിദഗ്ധ ചികിത്സയ്ക്ക് പരുമല ആശുപത്രിയില്‍ Read More…
ജി.സുധാകരൻ്റെ പ്രസ്താവന: ഇൻഡി മുന്നണി ഇവിഎമ്മിനെ എതിർക്കുന്നത് എന്തിനെന്ന് വ്യക്തമായി: കെ.സുരേന്ദ്രൻ
കോഴിക്കോട്: പോസ്റ്റൽ വോട്ടുകൾ തിരുത്തി ഇടതുപക്ഷം തിരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചിട്ടുണ്ടെന്ന മുതിർന്ന സിപിഎം നേതാവ് ജി.സുധാകരൻ്റെ പ്രസ്താവന ഗൗരവതരമാണെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇൻഡി സഖ്യം ഇവിഎമ്മിനെ എന്തിനാണ് എതിർക്കുന്നതെന്ന് ജനങ്ങൾക്ക് മനസിലായി. പഠിച്ചതേ പാടൂ എന്ന് പറയുന്നത് പോലെയാണ് സിപിഎമ്മിൻ്റെ അവസ്ഥ. ബാലറ്റ് പേപ്പറുണ്ടായിരുന്നപ്പോൾ ഇതുപോലെയുള്ള കൃത്രിമങ്ങൾ കാണിച്ചും കള്ളവോട്ട് ചെയ്തുമാണ് സിപിഎം ജയിച്ചത്. അത് നടക്കാതെയായപ്പോഴാണ് അവർ ഇവിഎമ്മിനെ എതിർത്തു തുടങ്ങിയത്. കോൺഗ്രസും ഇതൊക്കെ തന്നെയായിരുന്നു ചെയ്തുവന്നത്. ഇവിഎം തിരഞ്ഞെടുപ്പ് ക്രമക്കേടുകൾ Read More…






