Kerala News Politics

കേരള നിയമസഭ തെരെഞ്ഞെടുപ്പ് ഏപ്രില്‍ 9ന്


കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 9നാണ് വേട്ടെടുപ്പ്. ഒറ്റ ഘട്ടമായാണ് കേരളത്തില്‍ തെരഞ്ഞെടുപ്പ് നടത്തുക. മെയ് 4ന് ഫലപ്രഖ്യാനം ഉണ്ടാകും. മാര്‍ച്ച് 23 നുള്ളില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കണം. മാര്‍ച്ച് 26നാണ് നാമനിര്‍ദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം.

30,471 പോളിംഗ് സ്‌റ്റേഷനുകളാണ് കേരളത്തിലുള്ളത്. എല്ലാ പോളിംഗ് ബൂത്തുകളിലും 100% വെബ് കാസ്റ്റിംഗ് ഉണ്ടാകും. പോളിങ് സ്‌റ്റേഷനുകളില്‍ കുടിവെള്ളം, റാമ്പ്, വെളിച്ചം, വീല്‍ ചെയര്‍ എന്നീ സൗകര്യങ്ങള്‍ ഉറപ്പാക്കും. പോളിങ് സ്‌റ്റേഷനുകള്‍ക്ക് പുറത്ത് മൊബൈലുകള്‍ സൂക്ഷിക്കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഒരു പോളിംഗ് ബൂത്തില്‍ 1200 വോട്ടര്‍മാരെയാണ് വോട്ട് ചെയ്യാന്‍ അനുവദിക്കുക.
രണ്ട് മണിക്കൂര്‍ ഇടവിട്ട് പ്രിസൈഡിംഗ് ഓഫീസര്‍ പോളിംഗ് നിരക്ക് അപ്ലോഡ് ചെയ്യണം. തെരഞ്ഞെടുപ്പില്‍ അക്രമങ്ങളുണ്ടാകാതിരിക്കാനുള്ള നിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. വ്യാജപ്രചരണങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. അഞ്ച് സംസ്ഥാനങ്ങളിലായി ആകെ 17.4 കോടി വോട്ടര്‍മാരാണുള്ളത്. 824 നിയോജകമണ്ഡലങ്ങളില്‍ 2.19 ലക്ഷം പോളിങ് സ്‌റ്റേഷനുകൾ സജ്ജീകരിക്കുമെന്ന് മുഖ്യതെരെഞ്ഞെടുപ്പ് കമ്മീഷ ഗ്യാനേഷ് കുമാര്‍ അറിയിച്ചു. എല്ലാ വോട്ടര്‍മാരേയും പോളിംഗ് ബൂത്തിലേക്ക് അദ്ദേഹം സ്വാഗതം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *