തൃശൂർ: പുലിക്കളിയെ വിമർശിച്ച് നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമൻ നടത്തിയ പരാമർശത്തിനെതിരെ പ്രതിഷേധം ശക്തം. ശ്രീരാമൻ നടത്തിയ പുലിക്കളി പരാമർശത്തിനെതിരെ പുലിക്കളി സംഘങ്ങൾ രംഗത്തെത്തിയിട്ടുണ്ട്.
പുലിക്കളിയെ ‘കണ്ടാൽ ഓക്കാനം വരുന്ന കലാവൈകൃതം’ എന്നാണ് ശ്രീരാമൻ വിശേഷിപ്പിച്ചത്. ശ്രീരാമന്റെ പരാമർശം ബോഡി ഷെയിമിംഗ് ആണെന്ന് അയ്യന്തോൾ പുലിക്കളി ദേശം ആരോപിച്ചു. പുലിക്കളി നിരവധി ആളുകളുടെ ജീവിതമാർഗവും വർഷങ്ങളായുള്ള കാത്തിരിപ്പുമാണെന്നും സംഘങ്ങൾ ചൂണ്ടിക്കാട്ടി.
പുരുഷന്മാരുടെ ശരീരഘടനയിലെ മാറ്റങ്ങളെ കലയ്ക്കായി ഉപയോഗിക്കുന്നത് ആഭാസമാണെന്നായിരുന്നു ശ്രീരാമന്റെ വിമർശനം.





