പശ്ചിമേഷ്യയിലെ പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങളുമായി സഹകരിക്കണമെന്ന് നിര്‍ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹൈദാരാബാദില്‍ വെച്ച് നടന്ന ചടങ്ങിലാണ് പുതിയ ആശയങ്ങള്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചത്.
രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം സംരക്ഷിക്കാനായി രാജ്യത്തെ പൗരന്മാരോട് വിദേശ സാത്രകള്‍ പരമാവധി ഒഴിവാക്കാനാണ് പ്രധാനമന്ത്രി നിര്‍ദേശിച്ചത്.
പെട്രോള്‍, ഡീസര്‍ എന്നിവയുടെ ഉപയോഗം കുറക്കാനായി മെട്രോ ട്രെയിനുകളും മറ്റ് പൊതുഗതാഗത സൗകര്യങ്ങളും ഉപയോഗിക്കാന്‍ നിര്‍ദേശിച്ചു. കാര്‍ പൂളിങ് പ്രോത്സാഹിപ്പിച്ച് ചരക്കുനീക്കത്തിനായി റെയില്‍വേക്ക് മുന്‍ഗണന നല്‍കാനും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കണമെന്നും വര്‍ക്ക് ഫ്രം ഹോമിലേക്ക് മാറണമെന്നും അദ്ദേഹം പറഞ്ഞു. ഇതിനുപുറമെ ആവശ്യമില്ലെങ്കില്‍ ഒരു വര്‍ഷത്തേക്ക് സ്വര്‍ണം വാങ്ങുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ആഭ്യന്തര വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
കര്‍ഷകര്‍ രാസവളങ്ങള്‍ പരമാവധി ഉപയോഗം കുറക്കാനും ഡീസല്‍ പമ്പുകള്‍ക്ക് പകരം സൗരോര്‍ജ സൗകര്യങ്ങളിലേക്ക് മാറണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു. പശ്ചിമേഷ്യയിലെ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ പുതിയ നിയന്ത്രണങ്ങളോട് സഹകരിക്കണമെന്നും ജനങ്ങളോട് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു.





