ചെന്നൈ: തമിഴ്‌നാട്ടിലെ ചെന്നൈയിലുള്ള ജയഗോപാൽ ഗരോഡിയ ഹിന്ദു വിദ്യാലയ മെട്രിക്കുലേഷൻ ഹയർ സെക്കൻഡറി സ്കൂളിൻ്റെ സുവർണ ജൂബിലി ആഘോഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു.
ഇന്ത്യയുടെ വികസനത്തിന് നേതൃത്വം നൽകാനും ആഗോള വെല്ലുവിളികൾക്ക് പരിഹാരം കണ്ടെത്താനും യുവാക്കൾക്ക് കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കാൻ വലിയ സ്വപ്നങ്ങൾ കാണാനും രാജ്യത്തിന്റെ പുരോഗതിക്കായി സംഭാവന നൽകാനും അദ്ദേഹം വിദ്യാർത്ഥികളോട് ആഹ്വാനവും ചെയ്തു.





