അതി ദരിദ്രർ ഇല്ല എന്ന് കാണിക്കാൻ മുഖ്യമന്ത്രി കോടികളുടെ പരസ്യം നൽകുകയാണ്. കേന്ദ്രം നൽകുന്ന ഫണ്ടുകൾ വക മാറ്റി കേരളത്തിനുമുന്നിൽ മേനി നടിക്കുകയാണ് കേരളത്തിലെ മുഖ്യമന്ത്രി കേരളത്തിലെ പാവപ്പെട്ടവരുടെ ഒറ്റുകാരനാണ് മുഖ്യമന്ത്രി. എത്ര കോടി സമ്പാദിച്ചാലും അനിൽ അംബാനി നെഞ്ചുപൊട്ടി കരയുന്ന പോലെ കേരളത്തിലെ മുഖ്യമന്ത്രിയും കരയേണ്ടി വരും.
പിണറായി വിജയൻ ആണ് ഇ പി ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്നും പുറത്താക്കിയത് എന്തിനു വേണ്ടിയിട്ടാണ് ഇ.പി ജയരാജനെ പുറത്താക്കിയതെന്ന് വ്യക്തമാക്കണം. ജയരാജനെ മൂക്ക് കൊണ്ട് കോടതിയിൽ ‘ക്ഷ’ വരപ്പിക്കും. നട്ടെല്ലുള്ളവരോട് ഏറ്റുമുട്ടാനുള്ള തന്റേടം ഇ.പി. ജയരാജന് ഇല്ല എന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു, മരം മുറിയിൽ 12 ഓളം കേസിൽ പ്രതിയായ ആൾ ജാമ്യത്തിൽ ഇറങ്ങി മാധ്യമ സ്ഥാപനം നടത്തുകയാണ്. 3000 കോടി കണ്ടുകെട്ടിയ അംബാനിയുടെ ഗതികേട് തന്നെയാണ് ചാനൽ മുതലാളിക്ക് ഭാവിയിൽ വരാനിരിക്കുന്നത്. മെസിയെ കേരളത്തിലെത്തിയ്ക്കാൻ എത്ര പേരുടെ കയ്യിൽ നിന്നും പണം സ്പോൺസർ വാങ്ങിയിട്ടുണ്ടെന്ന് പരിശോധിക്കണം. കൊച്ചിയിലെ സ്റ്റേഡിയം ഒരു കരാർ പോലും ഇല്ലാതെ എങ്ങനെയാണ് ആന്റോയ്ക്ക് വിട്ടുകൊടുത്തത്.
സ്റ്റേഡിയം കാരാറു പോലുമില്ലാതെ മാധ്യമ മുതലാളിക്ക് ഏൽപ്പിച്ചു നൽകാൻ മുഖ്യമന്ത്രിയ്ക്കു നാണമുണ്ടോ എന്ന് തൃശൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ ശോഭാസുരേന്ദ്രൻ ചോദിച്ചു. മെസി കേരളത്തിലേക്ക് വരുമെങ്കിൽ കേന്ദ്ര സ്പോർട്സ് മന്ത്രി അറിയാതെ വരില്ല എന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. പത്രസമ്മേളനത്തിൽ ബിജെപി സിറ്റി ജില്ലാ ട്രഷറർ വിജയൻ മേപ്പറത്ത്, മണ്ഡലം പ്രസിഡന്റ് രഘുനാഥ് സി മേനോൻ, ന്യൂനപക്ഷ മോർച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് ടോണി ചാക്കോളാ എന്നിവരും ഉണ്ടായിരുന്നു.





