International

ഡ്രോണ്‍ ആക്രമണം; ദുബായ് വിമാനത്താവളത്തിനടുത്ത് തീപിടുത്തം


ദുബായ് വിമാനത്താവളത്തിനടുത്തും ഫുജൈറയിലും ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് തീപിടുത്തം. ഫുജൈറയിലെ പെട്രോളിയം ഇന്‍ഡസ്ട്രിയിലാണ് അപകട
മുണ്ടായതെന്ന് ഫുജൈറയിലെ ഔദ്യോഗിക മാധ്യമ കാര്യാലയം അറിയിച്ചു. തീപിടുത്തം വലിയ തോതില്‍ വ്യാപിക്കാതെ ചുരുങ്ങിയ സമയത്തില്‍ നിയന്ത്രണ വിധേയമാക്കിയെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അതെസമയം ദുബായ് വിമാനത്താവളത്തിനടുത്ത് ഡ്രോണ്‍ ആക്രമണത്തില്‍ തീപിടുത്തമുണ്ടായത് പരിഭ്രാന്തി പരത്തി. ദുബായ് വിമാനത്തവളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചുവെന്ന് യുഎഇ സിവില്‍ ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കി. വിമാന സര്‍വീസുകള്‍ എപ്പോള്‍ സാധാരഗണഗതിയിലേക്ക് മാറുമെന്ന് ഇതുവരേയും അധികൃതര്‍ അറിയിച്ചിട്ടില്ല. ദുബായിലേക്കുള്ള വിമാന സര്‍വീസുകള്‍ അല്‍ മക്തൂം ഇൻ്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് തിരിച്ചു വിട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *