Kerala News

ജസ്‌ന തിരോധാന കേസ്; പുനരന്വേഷണം ആരംഭിച്ച് സിബിഐ


പത്തനംതിട്ട വെച്ചൂച്ചിറയില്‍ നിന്ന് കാണാതായ കോളേജ് വിദ്യാര്‍ത്ഥിനി ജസ്‌ന മരിയ ജെയിംസ് കേസ് പുനരന്വേഷണം ആരംഭിച്ച് സിബിഐ. കേസിൻ്റെ ഭാഗമായി എരുമേലി പിഡബ്ല്യൂഡി റെസ്റ്റ് ഹൗസില്‍ സിബിഐ ഓഫീസും തുറന്നു. അന്വേഷണ സംഘം ഇന്നെത്തും. ആറ് മാസത്തേക്ക് ഓഫീസ് പ്രവര്‍ത്തിക്കും. ഒരു ഘട്ടത്തില്‍ കേസന്വേഷണം അവസാനിപ്പിക്കാന്‍ സിബിഐ തയ്യാറായിരുന്നു. അതിനായി 2024ല്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സിബിഐ റിപ്പോര്‍ട്ടും സമര്‍പ്പിച്ചു.
2018 മാര്‍ച്ച് 22നാണ് മുക്കൂട്ടുതറയില്‍ നിന്നും ജെസ്‌നയെ കാണാതാകുന്നത്. കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമിനിക് കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു ജസ്‌ന. ബന്ധു വീട്ടിലേക്ക് പോയ പെണ്‍കുട്ടി പിന്നീട് കാണാതാവുകയായിരുന്നു. ആദ്യ ഘട്ടത്തില്‍ ലോക്കല്‍ പോലീസ് അന്വേഷിച്ച കേസ് പിന്നീട് സിബിഐ ഏറ്റെടുത്തെങ്കിലും ജസ്‌ന എവിടെയെന്ന് കണ്ടെത്താന്‍ ഇതുവരേയും കഴിഞ്ഞിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *