Kerala News

ഷോളയാര്‍ ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം

ഷോളയാര്‍ ഡാമിലെ ജലനിരപ്പ് 2662.10 അടിയായ സാഹചര്യത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ നാളെ (ഒക്ടോബര്‍ 20) രാവിലെ 6 നും വൈകീട്ട് 6 നും ഇടയില്‍ ആവശ്യമായ മുന്നറിയിപ്പോടെ ഡാം തുറന്നു ഘട്ടം ഘട്ടമായി 100 ക്യുമെക്‌സ് ജലം പൊരിങ്ങല്‍ക്കുത്ത് ഡാമിലൂടെ ചാലക്കുടി പുഴയിലേക്ക് ഒഴുക്കും. ഷോളയാര്‍ ഡാമിലെ റേഡിയല്‍ ഗേറ്റുകള്‍ തുറക്കുന്നതുമൂലം പൊരിങ്ങള്‍ക്കുത്ത് ഡാമിലൂടെ അധികജലം ഒഴുകിവന്ന് ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ Read More…

Kerala News

ജലനിരപ്പ് ഉയരുന്നു; ഷോളയാർഡാമിൽ റെഡ് അലർട്ട്പ്രഖ്യാപിച്ചു

വൃഷ്ടി പ്രദേശങ്ങളിൽ മഴ കനത്തതോടെ കെ.എസ്.ഇ.ബി. ലിമിറ്റഡിന്റെ കീഴിലുള്ള ഷോളയാർ ഡാമിലെ ജലനിരപ്പ് ഉയരുന്നു. ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ് 2661 അടിയായതിനാൽ ഡാമിലെ അധികജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കുന്നതിനുള്ള പ്രരംഭ നടപടികളുടെ ഭാഗമായി ഷോളയർ ഡാമിൽ ഓറഞ്ച് അലേർട്ട് മാറി മൂന്നാംഘട്ട മുന്നറിയിപ്പായ റെഡ് അലേർട്ട് പ്രഖ്യാപിച്ചതായി അധികൃതർ അറിയിച്ചു.