തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്താത്തതിൽ അതൃപ്തനാണെന്ന അഭ്യൂഹങ്ങൾ തള്ളി സംസ്ഥാന കമ്മിറ്റി അംഗം കടകംപള്ളി സുരേന്ദ്രൻ. ഫെയ്‌സ്ബുക്കിൽ പങ്കുവച്ച തന്റെ പ്രൊഫൈൽ ചിത്രത്തെ തെറ്റായി വ്യാഖ്യാനിച്ചതായി വ്യക്തമാക്കിയ അദ്ദേഹം, മാധ്യമങ്ങളെയാണ് ആരോപിച്ചത്. പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്വങ്ങൾ ത്യാഗമനോഭാവത്തോടെയും സത്യസന്ധതയോടെയും നിറവേറ്റിയ ആളാണ് താനെന്നും, കൊല്ലം സമ്മേളനം വിഭാഗീയതരഹിതമായ ഒരു സംഗമമായിരുന്നുവെന്നും കടകംപള്ളി പറഞ്ഞു. “പാർട്ടിയെ ആക്രമിക്കാൻ എന്റെ പേരുപയോഗിക്കാൻ അനുവദിക്കില്ല. എന്നെ സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്താത്തതിൽ ഒരു ശതമാനമോ അതിന്റെ ഭാഗമോ പ്രയാസമില്ല. പാർട്ടിയിൽ പുതുതലമുറ വരണം, Read More…
Tag: cpm conference
സിപിഎം സംസ്ഥാന സമിതിയിൽ 17 പുതുമുഖങ്ങൾ; വീണാ ജോർജ് പ്രത്യേക ക്ഷണിതാവ്, സൂസൻ കോടി പുറത്ത്
കൊല്ലം: സിപിഎം സംസ്ഥാന സമിതിയിലേക്ക് 17 പുതുമുഖങ്ങൾ ഉൾപ്പെടെ 89 പേരെ തെരഞ്ഞെടുത്തു. ഇ.പി. ജയരാജനും ടി.പി. രാമകൃഷ്ണനും സംസ്ഥാന കമ്മിറ്റിയിൽ തുടരും. അഞ്ച് ജില്ലാസെക്രട്ടറിമാരെയും മന്ത്രി ആർ. ബിന്ദുവിനെയും സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തി. ആലപ്പുഴയിൽ നിന്ന് കെ. പ്രസാദ്, കണ്ണൂരിൽ നിന്ന് വി.കെ. സനോജ്, പി.ആർ. രഘുനാഥ് (കോട്ടയം), ഡി.കെ. മുരളി (തിരുവനന്തപുരം), എസ്. ജയമോഹൻ (കൊല്ലം), കെ. റഫീഖ് (വയനാട്), എം. അനിൽകുമാർ (എറണാകുളം), എം. മെഹബൂബ്, വി. വസീഫ് (കോഴിക്കോട്), വി.പി. അനിൽ Read More…
സിപിഎം സംസ്ഥാന സമ്മേളനം: പ്രതിനിധി സമ്മേളനത്തിന് ഇന്ന് തുടക്കം, നവകേരള നയരേഖ മുഖ്യമന്ത്രി അവതരിപ്പിക്കും
കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിന് ഇന്ന് തുടക്കമാകും. കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ (സി. കേശവന്‍ സ്മാരക ടൗണ്‍ഹാള്‍) നടക്കുന്ന സമ്മേളനത്തില്‍ രാവിലെ 9 മണിക്ക് എ. കെ. ബാലന്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് പാര്‍ട്ടി കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ശേഷം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. ഇതോടൊപ്പം മുഖ്യമന്ത്രിയും പിബി അംഗവുമായ പിണറായി വിജയന്‍ നവകേരള നയരേഖ അവതരിപ്പിക്കും. നയരേഖയില്‍ സംസ്ഥാനത്തെ വന്‍കിട Read More…




