കൊല്ലം: കൊല്ലം തേവലക്കര ബോയ്‌സ് സ്‌കൂളില്‍ നിന്ന് ഷോക്കേറ്റു മരിച്ച മിഥുന്റെ (13) മൃതദേഹം സംസ്‌കരിച്ചു. അനിയന്‍ സുജിനാണ് ചിതയ്ക്ക് തീ കൊളുത്തിയത്. വന്‍ ജനാവലിയുടെ സാന്നിധ്യത്തിലാണ് വിളന്തറയിലെ ഏഴ് സെന്റ് വീട്ടുവളപ്പില്‍ സംസ്‌കാരം നടന്നത്. സ്ഥലപരിമിതിക്കിടയിലും ഒരു നാടൊന്നാകെ വീട്ടിലേക്ക് ഒഴുകിയെത്തി. അമ്മ സുജ പ്രിയപ്പെട്ട മകനെ ചേര്‍ത്ത് പിടിച്ച് അന്ത്യചുംബനം നല്‍കിയതും കണ്ണീര്‍ക്കാഴ്ചയായി. തുര്‍ക്കിയില്‍ വീട്ടുജോലിക്കായി പോയിരുന്ന സുജ ഇന്നു രാവിലെയാണ് പ്രിയപ്പെട്ട മകനെ അവസാനമായി കാണാന്‍ വിദേശത്തു നിന്നെത്തിയത്. ഇളയ മകനെ ചേര്‍ത്തുപിടിച്ച് മിഥുന്റെ Read More…
Tag: kollam
മിഥുനിന്റെ മരണം: പ്രധാനാധ്യാപികക്ക് സസ്‌പെന്‍ഷന്‍, സ്‌കൂള്‍ മാനേജ്‌മെന്റിനോട് വിശദീകരണം തേടി – മൂന്ന് ലക്ഷം അടിയന്തര സഹായം പ്രഖ്യാപിച്ച് മന്ത്രി ശിവന്‍കുട്ടി
തിരുവനന്തപുരം: കൊല്ലം തേവലക്കരയില്‍ ഷോക്കേറ്റ് മരിച്ച വിദ്യാര്‍ത്ഥി മിഥുനിന്റെ മരണത്തെ തുടര്‍ന്ന് സ്‌കൂള്‍ പ്രധാനാധ്യാപികയെ സസ്‌പെന്‍ഡ് ചെയ്യാന്‍ മാനേജ്‌മെന്റിന് നിര്‍ദേശം നല്‍കിയതായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. നിര്‍ദേശം പാലിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ തന്നെ നടപടിയെടുക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മിഥുനിന്റെ മരണത്തില്‍ സ്‌കൂളിന്റെ വീഴ്ചയുണ്ടായിട്ടുള്ളതിനാല്‍ മാനേജ്‌മെന്റിനോടും ബന്ധപ്പെട്ട എഇഒ ആന്റണി പീറ്ററിനോടും വിശദീകരണം തേടിയിട്ടുണ്ട്. മാനേജ്‌മെന്റ് മൂന്നു ദിവസത്തിനകം മറുപടി നല്‍കണം. ആരോപണങ്ങള്‍ പരിശോധിച്ച് നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു. മിഥുനിന്റെ കുടുംബത്തിന് അടിയന്തര ധനസഹായമായി പൊതു Read More…
കോട്ടയം, പാലക്കാട്, കൊല്ലം കലക്ടറേറ്റുകളില്‍ ബോംബ് ഭീഷണി; പൊലീസ് പരിശോധന, ഭീഷണി വ്യാജം എന്ന് അധികൃതരുടെ വിലയിരുത്തല്‍
കോട്ടയം , പാലക്കാട് , കൊല്ലം മൂന്ന് ജില്ലകളിലെ കലക്ടറേറ്റുകള്‍ക്ക് ബോംബ് ഭീഷണിയുമായി അജ്ഞാതരില്‍നിന്ന് ഇമെയില്‍ സന്ദേശം. കോട്ടയം, പാലക്കാട്, കൊല്ലം ജില്ലകളിലെ കലക്ടര്‍മാര്‍ക്ക് എത്തിയ ഈ സന്ദേശത്തെ തുടര്‍ന്ന് ജീവനക്കാരെ പുറത്തേക്ക് ഒഴിപ്പിച്ച് ബോംബ് സ്‌ക്വാഡും പൊലീസും പരിശോധന നടത്തി. കൊല്ലത്ത് രാവിലെ ലഭിച്ച ഭീഷണി സന്ദേശത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. സന്ദേശം വ്യാജമാണെന്ന വിലയിരുത്തലിലാണ് അധികൃതര്‍ പരിശോധന അവസാനിപ്പിച്ചത്. കോട്ടയത്തും സമാനമായ നിലയായിരുന്നു. ജീവനക്കാരെ ഒഴിപ്പിച്ച ശേഷം നടത്തിയ Read More…
“സിപിഎം സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്താത്തതിൽ ഇച്ഛാഭംഗമോ പ്രയാസമോ ഇല്ല”: കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്താത്തതിൽ അതൃപ്തനാണെന്ന അഭ്യൂഹങ്ങൾ തള്ളി സംസ്ഥാന കമ്മിറ്റി അംഗം കടകംപള്ളി സുരേന്ദ്രൻ. ഫെയ്‌സ്ബുക്കിൽ പങ്കുവച്ച തന്റെ പ്രൊഫൈൽ ചിത്രത്തെ തെറ്റായി വ്യാഖ്യാനിച്ചതായി വ്യക്തമാക്കിയ അദ്ദേഹം, മാധ്യമങ്ങളെയാണ് ആരോപിച്ചത്. പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്വങ്ങൾ ത്യാഗമനോഭാവത്തോടെയും സത്യസന്ധതയോടെയും നിറവേറ്റിയ ആളാണ് താനെന്നും, കൊല്ലം സമ്മേളനം വിഭാഗീയതരഹിതമായ ഒരു സംഗമമായിരുന്നുവെന്നും കടകംപള്ളി പറഞ്ഞു. “പാർട്ടിയെ ആക്രമിക്കാൻ എന്റെ പേരുപയോഗിക്കാൻ അനുവദിക്കില്ല. എന്നെ സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്താത്തതിൽ ഒരു ശതമാനമോ അതിന്റെ ഭാഗമോ പ്രയാസമില്ല. പാർട്ടിയിൽ പുതുതലമുറ വരണം, Read More…
സിപിഎം സംസ്ഥാന സമിതിയിൽ 17 പുതുമുഖങ്ങൾ; വീണാ ജോർജ് പ്രത്യേക ക്ഷണിതാവ്, സൂസൻ കോടി പുറത്ത്
കൊല്ലം: സിപിഎം സംസ്ഥാന സമിതിയിലേക്ക് 17 പുതുമുഖങ്ങൾ ഉൾപ്പെടെ 89 പേരെ തെരഞ്ഞെടുത്തു. ഇ.പി. ജയരാജനും ടി.പി. രാമകൃഷ്ണനും സംസ്ഥാന കമ്മിറ്റിയിൽ തുടരും. അഞ്ച് ജില്ലാസെക്രട്ടറിമാരെയും മന്ത്രി ആർ. ബിന്ദുവിനെയും സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തി. ആലപ്പുഴയിൽ നിന്ന് കെ. പ്രസാദ്, കണ്ണൂരിൽ നിന്ന് വി.കെ. സനോജ്, പി.ആർ. രഘുനാഥ് (കോട്ടയം), ഡി.കെ. മുരളി (തിരുവനന്തപുരം), എസ്. ജയമോഹൻ (കൊല്ലം), കെ. റഫീഖ് (വയനാട്), എം. അനിൽകുമാർ (എറണാകുളം), എം. മെഹബൂബ്, വി. വസീഫ് (കോഴിക്കോട്), വി.പി. അനിൽ Read More…
സിപിഎം സംസ്ഥാന സമ്മേളനത്തിനൊരുങ്ങി കൊല്ലം; ഇന്ന് പതാക ഉയരും
കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊല്ലം ഒരുങ്ങി. സമ്മേളനത്തിന്റെ പതാക ഇന്ന് ആശ്രാമം മൈതാനത്ത് (സീതാറാം യെച്ചൂരി നഗർ) വൈകീട്ട് അഞ്ചുമണിക്ക് കെ എൻ ബാലഗോപാൽ ഉയർത്തും. പ്രതിനിധി സമ്മേളനം നടക്കുന്ന കോടിയേരി ബാലകൃഷ്ണൻ നഗറിൽ ( സി കേശവൻ സ്മാരക ടൗൺഹാൾ) നാളെ രാവിലെ ഒമ്പതിന് പതാക ഉയർത്തും. തുടർന്ന് പാർട്ടി കോർഡിനേറ്റർ പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും. പതാക, കൊടിമര, ദീപശിഖ ജാഥകൾ ഇന്ന് വൈകീട്ട് പൊതു സമ്മേളന നഗരിയിൽ സംഗമിക്കും. പതാക Read More…
കൊല്ലത്ത് ഓഷ്യനേറിയവും മറൈൻ ബയോളജിക്കൽ മ്യൂസിയവും: ധരണാപത്രം ഒപ്പിട്ടു
കൊല്ലത്ത് ഓഷ്യനേറിയവും മറൈൻ ബയോളജിക്കൽ മ്യൂസിയവും സ്ഥാപിക്കുന്ന പദ്ധതിക്കായി ധാരണാപത്രത്തിൽ ഒപ്പിട്ടു. ധനകാര്യ മന്ത്രി കെ എൻ ബാലഗോപാലിന്റെ സാന്നിധ്യത്തിൽ സംസ്ഥാന തീരദേശ വികസന കോർപറേഷൻ എംഡി ഷേയ്ക്ക് പരീത്, പദ്ധതിയുടെ ട്രാൻസാക്ഷൻ അഡ്വൈസറായി തെരഞ്ഞെടുക്കപ്പെട്ട ഏണസ്റ്റ് ആൻഡ് യങ്ങിന്റെ മാനേജിങ് പാർട്ണർ സത്യം ശിവം സുന്ദരം എന്നിവരാണ് ധാരണാപത്രത്തിൽ ഒപ്പിട്ടത്. ഫിഷറീസ് പ്രിൻസിപ്പൽ സെക്രട്ടറി കെ എസ് ശ്രീനിവാസൻ, ഫഷറീസ് ഡയറക്ടർ അബ്ദുൾ നാസർ, തീരദേശ വികസന കോർപറേഷൻ എൻജിനിയർ ടി വി ബാലകൃഷ്ണൻ, ഏണസ്റ്റ് ആൻഡ് യങ് അസോസിയേറ്റ് വൈസ് Read More…
കേരളം രാജ്യത്തെ മികച്ച മറൈന്‍ സംസ്ഥാനം, കൊല്ലം മികച്ച മറൈന്‍ ജില്ല
കേരളം രാജ്യത്തെ മികച്ച മറൈന്‍ സംസ്ഥാനം, കൊല്ലം മികച്ച മറൈന്‍ ജില്ലയായികേരളം രാജ്യത്തെ മികച്ച മറൈന്‍ സംസ്ഥാനം എന്ന ബഹുമതിയും കൊല്ലം ജില്ല മികച്ച മറൈന്‍ ജില്ല എന്ന പുരസ്‌കാരവും കരസ്ഥമാക്കി. തീരദേശ മേഖലയിലെ പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനും സുസ്ഥിര സമുദ്രവികസനത്തിനും വേണ്ടി സർക്കാർ സ്വീകരിച്ച നയങ്ങൾക്കും പദ്ധതികൾക്കുമുള്ള അംഗീകാരമാണ് ഈ പുരസ്‌കാരങ്ങൾ, എന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. കടൽ സമ്പത്തിന്റെ സംരക്ഷണവും മത്സ്യത്തൊഴിലാളികളുടെ അവകാശ സംരക്ഷണവും ഉറപ്പാക്കുന്നതിനൊപ്പം ശുദ്ധമായ മത്സ്യത്തിന്റെ ലഭ്യത സാധാരണ ഉപഭോക്താക്കൾക്ക് Read More…
രാജ്യത്തെ ആദ്യ 24×7 ഓൺലൈൻ കോടതി കൊല്ലത്ത് പ്രവർത്തനം ആരംഭിച്ചു
കൊല്ലം: രാജ്യത്തെ ആദ്യത്തെ 24 മണിക്കൂർ പ്രവർത്തിക്കുന്ന ഓൺലൈൻ കോടതി കൊല്ലത്ത് പ്രവർത്തനം ആരംഭിച്ചു. നെഗോഷിയബിൾ ഇൻസ്ട്രുമെന്റ് നിയമപ്രകാരം ഫയൽ ചെയ്യേണ്ട ചെക്ക് മുടങ്ങിയ കേസുകളാണ് ഈ പുതിയ കോടതി പരിഗണിക്കുക. കോടതിയിൽ ഒരു മജിസ്ട്രേറ്റും മൂന്ന് ജീവനക്കാരുമാണ് സേവനം നൽകുക. പേപ്പർ രീതി ഒഴിവാക്കി, കേസുകൾ ഓൺലൈനായി മാത്രം ഫയൽ ചെയ്യാൻ സാധിക്കും. ഏതുസമയത്തും, എവിടെയിരുന്നും, നിശ്ചിത ഫോറം ഓൺലൈനായി സമർപ്പിച്ച് കേസുകൾ ഫയൽ ചെയ്യാം. കോടതിയുടെ എല്ലാ നടപടിക്രമങ്ങളും ഓൺലൈനായാണ് നടക്കുക. പ്രതികൾക്ക് സമൻസ് Read More…










