Kerala News

ആശാവർക്കർമാരുടെ സമരത്തെ അവഗണിക്കരുതെന്ന് BJP സംസ്ഥാന വൈസ് പ്രസിഡൻ്റ്A N രാധാകൃഷ്ണൻ

ആശാവർക്കർമാരുടെ സമരത്തെ അവഗണിക്കരുതെന്ന് BJP സംസ്ഥാന വൈസ് പ്രസിഡൻ്റ് A N രാധാകൃഷ്ണൻ. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ വീടുകളുടെ വാതിൽപ്പടിയോളം എത്തുന്ന ആശാവർക്കർമാരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കണമെന്നും AN രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. വിഷയത്തിൽ സർക്കാർ ദുരഭിമാനം വെടിയാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പഴയ നടക്കാവ്ബിജെപി ഓഫീസിൽ നിന്നും ആരംഭിച്ച മഹിളാ റാലി തൃശ്ശൂർ നഗരം ചുറ്റി കോർപ്പറേഷൻ ഓഫീസിനുമുന്നിൽ സമാപിച്ചു. തുടർന്നു നടന്ന പൊതുസമ്മേളനത്തിൽബിജെപി തൃശ്ശൂർ സിറ്റി ജില്ലാ പ്രസിഡണ്ട്
ജസ്റ്റിൻ ജേക്കബ് അദ്ധ്യക്ഷതവഹിച്ചു.യോഗത്തിൽ പൂർണിമ സുരേഷ് വി ആതിര, വിൻഷി അരുൺകുമാർ, മഹിളാമോർച്ച ജില്ലാ പ്രസിഡണ്ട് ഇ പി ജാൻസി ,കോർപ്പറേഷൻ കൗൺസിലർമാരായ വിനോദ് പൊള്ളാഞ്ചേരി എൻ പ്രസാദ് നിജി KG, അവണിശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഗീതാ വിജയൻ BJP മണ്ഡലം പ്രസിഡണ്ടുമാരായ ചിഞ്ചു രാജീവ്, റിനി മാണി എന്നിവരും യോഗത്തിൽ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *