Economy Kerala News

കുതിപ്പിന് ബ്രേക്കിട്ട് സ്വര്‍ണവില; 65,000ന് മുകളില്‍ തന്നെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് പുതിയ നിരക്ക് ₹65,680 ആയി. ഗ്രാമിന് 10 രൂപ കുറവായി ₹8,210 എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

വെള്ളിയാഴ്ച സ്വര്‍ണവില ₹65,000 കടന്നതിന് ശേഷം, ശനിയാഴ്ചയും ഇന്നും വില കുറയുകയായിരുന്നു. ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വില കുറയാന്‍ കാരണം.

ജനുവരി 22നാണ് സ്വര്‍ണവില ആദ്യമായി ₹60,000 കടന്നത്. പിന്നീട് പെട്ടെന്നുള്ള വര്‍ദ്ധനവിലൂടെ ₹64,000 കടന്ന വില 65,000ന് മുകളിലേക്ക് കുതിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *