തൃശ്ശൂർ : BJP തൃശ്ശൂർ നിയോജക മണ്ഡലം സജീവാംഗങ്ങളുടെ കൺവെൻഷൻ ജില്ലാ ആസ്ഥാനമായ നമോ ഭവനിൽ മുൻ സംസ്ഥാന പ്രസിഡൻ്റ് കെ.വി ശ്രീധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു . യോഗത്തിൽ വിവിധ സംഘടനാ – രാഷ്ട്രീയ വിഷയങ്ങളെ അധികരിച്ച് പ്രിൻ്റുമഹാദേവ് , Adv രവികുമാർ ഉപ്പത്ത്, സബീഷ് മരുതയൂർ എന്നിവർ സംസാരിച്ചു. യോഗത്തിൽ ഈസ്റ്റ് മണ്ഡലം പ്രസിഡൻ്റ് വിപിൻ കുമാർ A S സ്വാഗതം പറഞ്ഞു.
സിറ്റി ജില്ലാധ്യക്ഷൻ ജസ്റ്റിൻ ജേക്കബ്ബ് , ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡൻറ് ടോണി ചാക്കോള, മണ്ഡലം ജനറൽ സെക്രട്ടറിമാരായ N P മുരളീനാഥ് , കൃഷ്ണമോഹൻ, നിമേഷ് പല്ലിശ്ശേരി , പ്രിയാ അനിൽ എന്നിവർ സംസാരിച്ചു.





