Agriculture Farming India Kerala News

മൃഗസംരക്ഷണ മേഖലയിൽ മികച്ച കർഷകർക്കുള്ള അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു

മൃഗസംരക്ഷണ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനായി 2025 വർഷത്തെ സംസ്ഥാനതല, ജില്ലാതല മൃഗസംരക്ഷണ അവാർഡുകൾ നൽകുന്നു. അർഹരായ കർഷകരിൽ നിന്നും നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ ക്ഷണിച്ചു. സംസ്ഥാനതല അവാർഡുകൾ 1. മികച്ച ക്ഷീരകർഷകൻ /കർഷക– ₹1,00,000/- 2. വാണിജ്യാടിസ്ഥാനത്തിൽ ഏറ്റവും മികച്ച ഡയറി ഫാം – ₹1,00,000/- 3. മികച്ച സമ്മിശ്ര കർഷകൻ/കർഷക – ₹1,00,000/- 4. മികച്ച പൗൾട്രി കർഷകൻ/കർഷക – ₹50,000/- 5. മികച്ച യുവകർഷകൻ/കർഷക – ₹50,000/- 6. മികച്ച Read More…

Agriculture Farming India Kerala News

വിഷരഹിത കൃഷിയുടെ വഴിയേ വരവൂരിലെ മൂന്ന് സുഹൃത്തുക്കളുടെ കാർഷിക മാതൃക

കൃഷി ഉപജീവനമാർഗം മാത്രമല്ല, സമൂഹത്തോടുള്ള സേവനവുമാകാമെന്ന് തെളിയിക്കുകയാണ് വരവൂരിലെ മൂന്ന് സുഹൃത്തുക്കൾ. 13 ഏക്കർ ഭൂമിയിൽ ജൈവകൃഷിക്ക് പ്രാധാന്യം നൽകി വാഴയും തീറ്റപ്പുല്ലും പൂക്കളും കൃഷി ചെയ്യുന്ന ഇവരുടെ കൂട്ടായ്മ, വിഷരഹിത ഭക്ഷണത്തിനായുള്ള ഒരു വേറിട്ട ഇടപെടൽ കൂടിയാണ്. മാറുന്ന ജീവിതശൈലിയും ഭക്ഷണശീലങ്ങളിലെ വ്യതിയാനങ്ങളും കൃഷിയിലെ അമിതമായ രാസവസ്തു പ്രയോഗവുമെല്ലാം ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകൾ വർധിപ്പിക്കുന്ന കാലമാണിത്. ഭക്ഷ്യസുരക്ഷയ്ക്കും ആരോഗ്യത്തിനും പ്രാധാന്യം നൽകി കൃഷിയിലേക്ക് തിരിയുന്നവരുടെ എണ്ണം കൂടിവരുന്നതിനിടെയാണ് വരവൂരിലെ ഈ മൂന്ന് സുഹൃത്തുക്കളുടെ മാതൃക ശ്രദ്ധേയമാകുന്നത്. വരവൂർ Read More…

Agriculture India Kerala News Program

കൃഷിയെ സ്നേഹിച്ചാൽ സമാധാനവും വരുമാനവും

വൈവിധ്യമാർന്ന കൃഷിരീതികളിലൂടെ മാതൃകയാകുന്ന പൂമലയിലെ തോമസും രോഷ്‌നിയും തൃശൂർ പൂമലയിൽ കൃഷിയിടത്തിലേക്ക് കടന്നുചെല്ലുമ്പോൾ കാണുന്നത് ഒരു വിളയുടെ മാത്രം സമൃദ്ധിയല്ല. കോഴികളും താറാവുകളും കാടകളും നിറഞ്ഞ കൂടുകൾക്കൊപ്പം കുരുമുളക്, കവുങ്ങ്, തെങ്ങ്, വാഴ, മരച്ചീനി, പച്ചക്കറികൾ, ചെറുതേനീച്ച എന്നിവയും ഇവിടെ കൃഷിയുടെ ഭാഗമാണ്. വൈവിധ്യത്തെ കൂട്ടുപിടിച്ച് കൃഷിയെ മികച്ച ഉപജീവനമാർഗമാക്കി മാറ്റിയിരിക്കുകയാണ് തോമസും ഭാര്യ രോഷ്‌നിയും. ഏകദേശം 20 വർഷം മുമ്പ് ഗൾഫിൽനിന്ന് നാട്ടിലേക്ക് തിരിച്ചെത്തിയ ശേഷമാണ് തോമസ് കൃഷിയിലേക്ക് തിരിയുന്നത്. ഉപജീവനത്തിനായി നാട്ടിൽ സ്ഥലം വാങ്ങി Read More…