കോഴിക്കോട് : സ്വകാര്യ ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സമൂഹമാധ്യമത്തില്‍ വിഡിയോ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി തള്ളി. കുന്നമംഗലം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഇതോടെ ഷിംജിത റിമാൻഡിൽ തുടരും. കേസന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും ജാമ്യം ലഭിച്ചാല്‍ പ്രതിയായ ഷിംജിത സാക്ഷികളെ സ്വാധീനിക്കുമെന്നും കുന്നംകുളം മജിസ്ട്രേറ്റ് കോടതിയിൽ മെഡിക്കല്‍ കോളജ് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പൊലീസ് റിപ്പോര്‍ട്ട് കൂടി പരിശോധിച്ച കോടതി വിശദമായ Read More…
Tag: sexual assault
ഷിംജിത ഏഴു വീഡിയോകള്‍ പകര്‍ത്തി, ബസില്‍ അസ്വാഭാവികമായി എന്തെങ്കിലും നടന്നതിന് തെളിവില്ല, ദീപക് മരിച്ചത് മനംനൊന്ത്; റിമാന്‍ഡ് റിപ്പോര്‍ട്ട്
കോഴിക്കോട്: സ്വകാര്യ ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സമൂഹമാധ്യമത്തില്‍ വിഡിയോ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ ഷിംജിത മുസ്തഫയുടെ പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. ബസില്‍ നിന്ന് ഷിംജിത ഏഴു വീഡിയോകള്‍ ചിത്രീകരിച്ചു. ബസില്‍ അസ്വാഭാവികമായി എന്തെങ്കിലും നടന്നതിന് തെളിവില്ല. ദൃശ്യം പ്രചരിപ്പിച്ചത് വൈറല്‍ ആകാനാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ ദൃശ്യം പ്രചരിച്ചതിന് പിന്നാലെ അപമാനം ഭയന്ന്, മനോവിഷമത്തിലാണ് ദീപക് ജീവനൊടുക്കിയത്. മാനഹാനിയുണ്ടായെന്ന് പറഞ്ഞെങ്കിലും, വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചതല്ലാതെ, Read More…
പീഡനക്കേസ്; വേടനെ ഇന്നും ചോദ്യം ചെയ്യും
കൊച്ചി: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവ ഡോക്ടറുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ദാസ് മുരളിയുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. ചൊവ്വാഴ്ച തൃക്കാക്കര പൊലീസ് വേടനെ ആറേകാല്‍ മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഇന്നലെ രാവിലെ 10ന് അന്വേഷണോദ്യോഗസ്ഥന് മുന്നില്‍ ഹാജരായ വേടന്‍ വൈകീട്ട് 4.15 ഓടെയാണ് മടങ്ങിയത്. കോടതിയുടെ പരിഗണനയിലുള്ള കേസായതിനാല്‍ സംസാരിക്കാനില്ലെന്ന് വേടന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ചോദ്യം ചെയ്യലിനായി ഇന്ന് രാവിലെ വീണ്ടും ഹാജരാകും. 114 ചോദ്യങ്ങളടങ്ങിയ ചോദ്യാവലി പ്രകാരമാണ് അന്വേഷകസംഘം വേടനില്‍ Read More…
ബലാത്സംഗക്കേസ്: വേടന് മുന്‍കൂര്‍ ജാമ്യം, സെപ്റ്റംബര്‍ 9ന് അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്‍പാകെ ഹാജരാകണം
കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി ചൂഷണം ചെയ്‌തെന്ന കേസില്‍ റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ദാസ് മുരളിക്ക് മുന്‍കൂര്‍ ജാമ്യം. വ്യവസ്ഥകളോടെയാണ് വേടന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കേസില്‍ സെപ്റ്റംബര്‍ 9ന് അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്‍പാകെ ഹാജരാകണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസാണ് ഹര്‍ജി പരിഗണിച്ചത്. വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്‌തെന്നായിരുന്നു പരാതി. തൃക്കാക്കര പൊലീസാണ് കേസെടുത്തത്. കേസെടുത്തതു മുതല്‍ ഒളിവിലാണ് വേടന്‍. അന്തിമ ഉത്തരവ് വരും വരെ വേടനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി പൊലീസിനോട് Read More…
ബലാത്സംഗ കേസ്: വേടന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ
കൊച്ചി: ബലാത്സംഗ കേസിൽ റാപ്പര്‍ വേടന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾ വേടന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ക്കാന്‍ കൂടുതൽ രേഖകള്‍ ഹാജരാക്കാന്‍ പരാതിക്കാരിയുടെ അഭിഭാഷക സമയം നീട്ടി ചോദിച്ചതിനെത്തുടർന്നാണ് ഹർജി ഇന്നത്തേക്ക് മാറ്റിയത്. വേടനെ ഹർജി പരിഗണിക്കുന്ന തിങ്കളാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് പൊലീസിനും കോടതി നിര്‍ദേശം നൽകിയിരുന്നു. വിവാഹ വാഗ്ദാനം നല്‍കി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം വിവാഹത്തില്‍ നിന്ന് വേടന്‍ പിന്‍മാറിയെന്ന വാദം പരാതിക്കാരി കോടതിയിൽ ആവര്‍ത്തിച്ചിരുന്നു. വിവാഹ Read More…
വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നത് നിലനില്‍ക്കില്ലെന്ന് വേടന്‍; മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ പരിഗണിക്കും
കൊച്ചി: ബലാത്സംഗ കേസില്‍ ഒളിവില്‍പ്പോയ റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ദാസ് മുരളി സ്ഥിരം കുറ്റവാളിയാണെന്ന് പരാതിക്കാരി ഹൈക്കോടതിയില്‍. വേടനെതിരെ മറ്റ് ലൈംഗികാതിക്രമ കേസുകളും 2 പരാതികളും പുതുതായി ഉയര്‍ന്നു വന്നിട്ടുണ്ടെന്നും പരാതിക്കാരി കോടതിയില്‍ പറഞ്ഞു. വേടന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് പരാതിക്കാരി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. തുടര്‍ന്ന് പരാതിക്കാരിയെ കേസില്‍ കക്ഷി ചേരാന്‍ ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസ് അനുവദിച്ചു. വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ വീണ്ടും പരിഗണിക്കും. വേടന്‍ വിദേശത്തേക്ക് കടക്കുന്നതു തടയാനായി നേരത്തെ പൊലീസ് ലുക്കൗട്ട് നോട്ടിസ് Read More…
ബലാത്സംഗക്കേസ് ആസൂത്രിതം; തെളിവ് പുറത്തുവിടും; ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുമെന്ന് വേടന്‍
കൊച്ചി: തനിക്കെതിരായ ബലാത്സംഗക്കേസ് നിയമപരമായി നേരിടുമെന്ന് റാപ്പര്‍ വേടന്‍. ഹൈക്കോടതിയില്‍ വേടന്‍ ഇന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കും. തന്നെ വേട്ടയാടുന്നുവെന്നും ബലാത്സംഗക്കേസ് ആസൂത്രിതമാണെന്നും വേടന്‍ പറഞ്ഞു. ആസൂത്രിത നീക്കത്തിന് തെളിവുണ്ടെന്നും അത് പുറത്തുവിടുമെന്നും വേടന്‍ പറഞ്ഞു. കോഴിക്കോട് സ്വദേശിയായ യുവ വനിതാ ഡോക്ടര്‍ നല്‍കിയ പരാതിയിലാണ് റാപ്പര്‍ വേടനെതിരെ തൃക്കാക്കര പൊലീസ് കേസ് എടുത്തത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് കേസ്. 2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ചുവരെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. ഇന്നലെയാണ് യുവതിയുടെ Read More…
ലൈംഗീകാതിക്രമ ശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തില്‍നിന്ന് ചാടിയ യുവതിയെ യുവജന കമ്മീഷന്‍ സന്ദര്‍ശിച്ചു
ഹോട്ടല്‍ ഉടമയുടെ ലൈംഗീകാതിക്രമ ശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടി ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന യുവതിയെ കേരള സംസ്ഥാന യുവജന കമ്മീഷന്‍ അംഗം പി. സി. ഷൈജു സന്ദര്‍ശിച്ചു. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി ഉറപ്പാക്കുമെന്നും യുവതിക്ക് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കാന്‍ കമ്മീഷന്‍ ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു. മുക്കം മാമ്പറ്റയില്‍ പുതുതായി ആരംഭിച്ച ഹോട്ടലിലെ ജീവനക്കാരി പയ്യന്നൂര്‍ സ്വദേശിയായ യുവതിക്കാണ് താമസസ്ഥലത്തെ കെട്ടിടത്തില്‍ നിന്ന് ചാടി വാരിയെല്ലിന് പരിക്കേറ്റത്. ഉടമയുടെ ലൈംഗീകാതിക്രമ ശ്രമത്തിനിടെ യുവതി Read More…
സ്ത്രീയുടെ ശരീരഘടനയെപ്പറ്റിയുള്ള അനാവശ്യ കമന്റുകളും സന്ദേശങ്ങളും ലൈംഗികാതിക്രമം: ഹൈക്കോടതി
കൊച്ചി: സ്ത്രീയുടെ ശരീരഘടനയെപ്പറ്റി അനാവശ്യമായ പരാമര്‍ശങ്ങളും ലൈംഗിക ചുവയുള്ള സന്ദേശങ്ങളും ലൈംഗികാതിക്രമമാണെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി. സഹപ്രവര്‍ത്തകയുടെ പരാതിയില് തനിക്കെതിരെ ആലുവ പൊലീസ് രജിസ്റ്റര് ചെയ്ത കേസ് റദ്ദാക്കണമെന്ന കെഎസ്ഇബി മുന്‍ ഉദ്യോഗസ്ഥന്‍ ആര്. രാമചന്ദ്രന്‍ നായരുടെ ഹരജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ബദറുദ്ദീന്റെ ഉത്തരവ്. ഹര്‍ജിക്കാരന്‍റെ ‘മികച്ച ശരീര ഘടന’ എന്ന കമന്റില് ലൈംഗിക ചുവയില്ലെന്ന വാദം കോടതി തള്ളുകയും, ഇത്തരം പരാമര്‍ശങ്ങള് ലൈംഗികാതിക്രമം എന്ന് കണക്കാക്കപ്പെടുമെന്ന് വ്യക്തമാക്കുകയും ചെയ്തു. പരാതിക്കാരി മുമ്പും സമാനമായ അനുഭവങ്ങള്‍ അറിയിച്ചതായി Read More…





