Kerala News

വധശിക്ഷ റദ്ദാക്കണം; ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മ ഹൈക്കോടതിയില് അപ്പീല് നല്കി

കൊച്ചി: പാറശാല ഷാരോൺ രാജ് വധക്കേസിൽ പ്രതിയായ ഗ്രീഷ്മ നെയ്യാറ്റിന്കര അഡീഷണൽ സെഷൻസ് കോടതി വിധിച്ച വധശിക്ഷ ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ അപ്പീൽ നല്കി. വിചാരണക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി. അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും.

കേസിൽ 2024 ജനുവരി 20-ന് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചിരുന്നു. 2022 ഒക്ടോബർ 14-ന് ഷാരോൺ രാജിനെ വീട്ടിൽ വിളിച്ചുവരുത്തി കീടനാശിനി കലർത്തിയ കഷായം നൽകി കൊലപ്പെടുത്തിയെന്നാണ് കേസ്. മൂന്നാം പ്രതിയായ നിർമലകുമാരൻ നായർക്ക് 3 വർഷം തടവുശിക്ഷ ലഭിച്ചപ്പോൾ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ തെളിവില്ലെന്ന കാരണം പറഞ്ഞ് വെറുതെവിട്ടു.

2021-ലാണ് ഷാരോൺ ഗ്രീഷ്മയുമായി സൗഹൃദത്തിലാകുന്നത്. മരണക്കിടക്കയിലും ഷാരോൺ ഗ്രീഷ്മയെ വിശ്വസിച്ചു, എന്നാൽ വിശ്വാസ വഞ്ചനയാണ് കാണിച്ചതെന്ന് കോടതി വിധിയിൽ വ്യക്തമാക്കിയിരുന്നു. നിലവിൽ ഗ്രീഷ്മ തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിൽ കഴിയുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *