കൊച്ചി: പാറശാല ഷാരോണ്‍ കൊലപാതകക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഗ്രീഷ്മ നല്കിയ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ജസ്റ്റിസുമാരായ പി.ബി. സുരേഷ് കുമാര്‍, ജോബിന് സെബാസ്റ്റിയന് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് അപ്പീല്‍ പരിഗണിച്ചത്. സര്‍ക്കാരിനും എതിര്‍കക്ഷികള്‍ക്കും ഹൈക്കോടതി നോട്ടീസ് അയച്ചു. കൂടാതെ, കേസിലെ മൂന്നാം പ്രതി, ഗ്രീഷ്മയുടെ അമ്മാവന് നിര്‍മ്മലകുമാരന്‍ നായര്‍ക്കെതിരായ ശിക്ഷ ഹൈക്കോടതി സസ്പെന്‍ഡ് ചെയ്തു. തെളിവ് നശിപ്പിച്ചെന്ന കേസില്‍ നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി നിര്‍മ്മലകുമാരന്‍ നായര്‍ക്ക് മൂന്നു വര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നെങ്കിലും ഹൈക്കോടതി വിചാരണക്കോടതി Read More…
Tag: sharon murder case
വധശിക്ഷ റദ്ദാക്കണം; ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി
കൊച്ചി: പാറശാല ഷാരോൺ രാജ് വധക്കേസിൽ പ്രതിയായ ഗ്രീഷ്മ നെയ്യാറ്റിന്‍കര അഡീഷണൽ സെഷൻസ് കോടതി വിധിച്ച വധശിക്ഷ ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ അപ്പീൽ നല്കി. വിചാരണക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി. അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിൽ 2024 ജനുവരി 20-ന് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചിരുന്നു. 2022 ഒക്ടോബർ 14-ന് ഷാരോൺ രാജിനെ വീട്ടിൽ വിളിച്ചുവരുത്തി കീടനാശിനി കലർത്തിയ കഷായം നൽകി കൊലപ്പെടുത്തിയെന്നാണ് കേസ്. മൂന്നാം പ്രതിയായ നിർമലകുമാരൻ നായർക്ക് 3 Read More…
ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജിയുടെ കട്ടൗട്ടില്‍ പാലഭിഷേകം; പൊലീസ് തടഞ്ഞു
തിരുവനന്തപുരം: പാറശാല ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് ജഡ്ജി എ. എം. ബഷീറിന്റെ കട്ടൗട്ടില്‍ പാലഭിഷേകം നടത്താന്‍ ശ്രമം. ഓള് കേരള മെൻസ് അസോസിയേഷൻ പ്രവർത്തകരാണ് ജഡ്ജിയുടെ കട്ടൗട്ടിന് പാലഭിഷേകം നടത്താൻ ശ്രമിച്ചത്. ഇന്നു തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലാണ് സംഭവം നടന്നത്. പരിപാടി നടത്താനുള്ള വിവരം സംഘാടകർ പൊലീസിനെ അറിയിച്ചിരുന്നെങ്കിലും, പ്രത്യേകാനുമതി നൽകിയിരുന്നില്ല. പ്ലക്സ് ബോർഡ് ഉൾപ്പെടെ പരിപാടിക്ക് ഉപയോഗിച്ച വസ്തുക്കൾ പൊലീസ് പിടിച്ചെടുത്തു. പരിപാടിയിൽ പങ്കെടുക്കാനായി എത്തിയ സാമൂഹിക Read More…
ഷാരോൺ വധക്കേസിൽ ഗ്രീഷ്മയ്ക്ക് വധശിക്ഷ; അമ്മാവന് മൂന്നു വർഷം തടവ്
തിരുവനന്തപുരം: കാമുകനായ പാറശാല മുര്യങ്കരയിലെ ഷാരോണ്‍ രാജിനെ കീടനാശിനി കലർത്തിയ കഷായം നൽകി കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചു. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എ.എം. ബഷീർ വിധി പ്രഖ്യാപിച്ചു. മൂന്നാം പ്രതി, ഗ്രീഷ്മയുടെ അമ്മാവനായ നിർമലകുമാരന്‍ നായർ, മൂന്ന് വർഷം തടവിന് ശിക്ഷിക്കപ്പെട്ടു. പ്രതിക്ക് പ്രായം കുറവാണെന്ന കാര്യം പരിഗണിക്കാനാവില്ല. ഗ്രീഷ്മയ്ക്കെതിരെ 48 സാഹചര്യ തെളിവുകള്‍ ഉണ്ടെന്നും അപൂർവങ്ങളിൽ അപൂർവമായ കേസാണെന്നും കോടതി വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി. പൊലീസ് സമര്‍ത്ഥമായി കേസ് Read More…
കഷായത്തില്‍ വിഷം കലര്‍ത്തി ഷാരോണിനെ കൊലപ്പെടുത്തിയ കേസില്‍ ഗ്രീഷ്മയ്ക്ക് ശിക്ഷാവിധി വൈകും
തിരുവനന്തപുരം: പാറശാലയില്‍ കാമുകന് ഷാരോണ്‍ രാജിനെ (23) കഷായത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരിയെന്നു കണ്ടെത്തിയ പ്രതി ഗ്രീഷ്മയ്ക്ക് (22) ശിക്ഷാവിധി ഇന്ന് ഇന്നുണ്ടാവില്ല. ശിക്ഷാവിധിയെക്കുറിച്ചുള്ള വാദം ഇന്ന് കോടതിയില്‍ നടക്കും. ശിക്ഷ പിന്നീട് പ്രഖ്യാപിക്കുമെന്നാണ് വിവരം. കേസില്‍ ഗ്രീഷ്മയ്ക്ക് പുറമെ തെളിവ് നശിപ്പിക്കാന്‍ സഹായിച്ച മൂന്നാം പ്രതിയായ അമ്മാവന് നിര്‍മല്‍ കുമാര്‍ നായരും കുറ്റക്കാരനാണെന്ന് നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി കണ്ടെത്തി. എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ രണ്ടാം പ്രതിയും ഗ്രീഷ്മയുടെ അമ്മയുമായ സിന്ധുവിനെ കോടതി Read More…
പാറശാല ഷാരോണ്‍ വധക്കേസ്: ഗ്രീഷ്മ കുറ്റക്കാരി; അമ്മയെ വെറുതെ വിട്ടു; ശിക്ഷ നാളെ
തിരുവനന്തപുരം: പാറശാലയില്‍ കാമുകന് ഷാരോണിനെ കഷായത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഗ്രീഷ്മ കുറ്റക്കാരിയെന്ന് നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി കണ്ടെത്തി. ഗൂഢാലോചനയില്‍ പ്രതിയായിരുന്ന അമ്മ സിന്ധുവിനെ തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ടു. ഗ്രീഷ്മയുടെ അമ്മാവന് നിര്‍മ്മല്‍ കുമാര്‍ നായര്‍ തെളിവ് നശിപ്പിക്കാന്‍ സഹായിച്ചതിനും കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. പ്രതികളുടെ ശിക്ഷ നാളെ വിധിക്കും. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എ. എം. ബഷീര്‍ ആണ് വിധി പ്രസ്താവിച്ചത്. 2022 ഒക്ടോബര്‍ 14ന് നടന്ന Read More…




