Kerala News

സ്വർണവില റെക്കോർഡ് കുതിപ്പിൽ; 63,500 രൂപയ്ക്ക് അടുത്ത്

കൊച്ചി: സംസ്ഥാനത്ത് സ്വർണവില റെക്കോർഡ് ഭേദിച്ച് മുന്നേറുന്നത് തുടരുന്നു. കഴിഞ്ഞ ദിവസം 63,000 രൂപ കടന്ന സ്വർണവില ഇന്നും വർദ്ധിച്ചു. 200 രൂപ കൂടി ഉയർന്ന് ഒരു പവന്റെ വില 63,440 രൂപയായി. ഗ്രാമിന് 25 രൂപയുടെ വർദ്ധനവുണ്ടായിട്ടുണ്ട്, ഇതോടെ ഒരു ഗ്രാം സ്വർണവില 7,930 രൂപയായി.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇറക്കുമതി തീരുവ പ്രഖ്യാപനത്തിന് പിന്നാലെ ഓഹരി വിപണി ഇടിഞ്ഞതോടെ, നിക്ഷേപകർ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്ക് മാറിയതാണ് വില ഉയരാൻ കാരണം. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 1,800 രൂപയുടെ വർദ്ധനവ് രേഖപ്പെടുത്തി.

കഴിഞ്ഞ മാസം 22ന് ആദ്യമായി പവന്റെ വില 60,000 രൂപ കടന്നിരുന്നു. മാസത്തിന്റെ തുടക്കം മുതൽ സ്വർണവിലയിൽ കുതിപ്പ് തുടരുകയാണ്. ഒരു മാസത്തിനിടെ ഏകദേശം 6,000 രൂപയിലധികം വർദ്ധിച്ചുകഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *