ആധാർ എന്റോള്‍മെന്റ് , പുതുക്കൽ, തെറ്റ് തിരുത്തൽ എന്നിവയ്ക്ക് ഇനി വിദ്യാർത്ഥികൾക്ക് കൂടുതൽ സൗകര്യം. പത്തനംതിട്ട ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും, അഞ്ചു മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്ക് നിര്ബന്ധിത ആധാർ ബയോമെട്രിക് അപ്ഡേറ്റ്, തെറ്റ് തിരുത്തൽ, പുതിയ ആധാർ എന്റോള്‍മെന്റ് തുടങ്ങിയ സേവനങ്ങൾ ലഭ്യമാക്കുമെന്ന് ജില്ല കലക്ടർ എസ്. പ്രേംകൃഷ്ണൻ അറിയിച്ചു.
ജില്ലയിൽ തെരഞ്ഞെടുത്ത 100 അക്ഷയ കേന്ദ്രങ്ങൾ മുഖേന ഇവ പ്രവർത്തിക്കും. ഈ സംരംഭം ഡി.ഐ.ഇ.ഒ, സംസ്ഥാന ഐടി മിഷൻ, അക്ഷയ പ്രോജക്റ്റ് ഓഫീസ്, വിദ്യാഭ്യാസ വകുപ്പിന്റെ സംയുക്ത ആഭിമുഖ്യത്തിലാണ് നടത്തപ്പെടുന്നത്