India News

ഒരു മെസേജ് മതി, ആധാര്‍ ഇനി വാട്‌സ്ആപ്പിലും

ദൈനംദിന ജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നായി ഇപ്പോള്‍ ആധാര്‍ മാറിയിട്ടുണ്ട്. സര്‍ക്കാരിന്റെ അടക്കം എല്ലാ പ്രധാനപ്പെട്ട കാര്യങ്ങള്‍ക്കും ആധാര്‍ ചോദിക്കുന്നുണ്ട്. ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനായാലും സിം കാര്‍ഡ് എടുക്കുന്നതിനായാലും സര്‍ക്കാര്‍ പദ്ധതികള്‍ക്ക് അപേക്ഷിക്കുന്നതിനായാലും എല്ലായിടത്തും ആധാറിന്റെ പകര്‍പ്പ് ആവശ്യമാണ്. നിലവില്‍ യുഐഡിഎഐയുടെ വെബ്‌സൈറ്റ് സന്ദര്‍ശിച്ചോ ഡിജിലോക്കര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ഓപ്പണ്‍ ചെയ്‌തോ ആണ് ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുന്നത്. ഈ പ്രക്രിയ പലര്‍ക്കും അല്‍പ്പം ബുദ്ധിമുട്ടുള്ളതാണ്. ഇപ്പോള്‍, യുഐഡിഎഐ ഈ പ്രക്രിയ ലളിതമാക്കിയിരിക്കുകയാണ്. ആധാര്‍ കാര്‍ഡിന്റെ പിഡിഎഫ് പകര്‍പ്പ് ഇപ്പോള്‍ Read More…

India News

ആധാര്‍ സുരക്ഷിതം, ഇതുവരെ വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഡാറ്റാബേസില്‍ നിന്ന് ആധാര്‍ ഉടമകളുടെ ഡാറ്റ ഇതുവരെ ചോര്‍ന്നിട്ടില്ലെന്ന് ഇലക്ട്രോണിക് ആന്റ് ഐടി മന്ത്രാലയം. ലോകത്തിലെ ഏറ്റവും വലിയ ബയോമെട്രിക് ഐഡന്റിറ്റി സിസ്റ്റത്തിന്റെ സുരക്ഷ ശക്തമാണെന്നു കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സഹമന്ത്രി ജിതിന്‍ പ്രസാദ ലോക്‌സഭയില്‍ നല്‍കിയ മറുപടിയില്‍ അറിയിച്ചു. ഏകദേശം 134 കോടി ആധാര്‍ ഉടമകളുള്ള ലോകത്തിലെ ഏറ്റവും വലിയ ബയോമെട്രിക് ഐഡന്റിറ്റി സിസ്റ്റമാണ് ആധാര്‍. സര്‍ക്കാര്‍ ശക്തമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതിനാല്‍ ആധാര്‍ സുരക്ഷിതമാണെന്ന് ജിതിന്‍ Read More…

India News

ആധാര്‍ കാര്‍ഡിന്റെ ഫോട്ടോ കോപ്പികള്‍ എടുക്കാന്‍ പാടില്ല; പുതിയ നിയമം നടപ്പാക്കാന്‍ യുഐഡിഎഐ

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡിലെ വ്യക്തിഗത വിവരങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി പുതിയ നിയമം നടപ്പാക്കാന്‍ യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിട്ട് ഓഫ് ഇന്ത്യ (യുഐഡിഎഐ). ഹോട്ടലുകള്‍, പരിപാടികളിലെ സംഘാടകര്‍, സമാന സ്ഥാപനങ്ങള്‍ എന്നിവര്‍ ആധാര്‍ കാര്‍ഡുകളുടെ ഫോട്ടോ കോപ്പികള്‍ ശേഖരിക്കുന്നതും സൂക്ഷിക്കുന്നതും തടയുന്നതിനായി പുതിയ നിയമം ഉടന്‍ കൊണ്ടുവരുമെന്ന് യുഐഡിഎഐ സിഇഒ ഭുവനേഷ് കുമാര്‍ പിടിഐയോട് പറഞ്ഞു. ഇനി മുതല്‍ മറ്റൊരാളുടെ ആധാര്‍ കാര്‍ഡ് ഫോട്ടോകോപ്പി എടുത്ത് വയ്ക്കാന്‍ പാടില്ല. രേഖകളുടെ വെരിഫിക്കേഷന്‍ ഡിജിറ്റലായി നടപ്പിലാക്കുന്നതിനായുള്ള സംവിധാനങ്ങള്‍ എല്ലായിടത്തും നടപ്പാക്കുമെന്നും Read More…

India News

ആധാര്‍ സേവനങ്ങള്‍ക്ക് അടുത്തമാസം മുതല്‍ നിരക്കുവര്‍ധന

ന്യൂഡല്‍ഹി: ആധാര്‍ സേവനങ്ങള്‍ക്കുള്ള ഫീസ് രണ്ട് ഘട്ടമായി വര്‍ധിപ്പിക്കും. ആദ്യവര്‍ധന ഒക്ടോബര്‍ ഒന്നിനും രണ്ടാമത്തേത് 2028 ഒക്ടോബര്‍ ഒന്നിനും പ്രാബല്യത്തിലാകും. ആധാര്‍ എന്റോള്‍മെന്റ് 5-7 പ്രായക്കാര്‍ക്കും പതിനേഴിനു മുകളില്‍ പ്രായമുള്ളവര്‍ക്കുമുള്ള നിര്‍ബന്ധിത ബയോമെട്രിക് അപ്‌ഡേഷന്‍ എന്നിവയ്ക്ക് വ്യക്തികളില്‍ നിന്ന് ചാര്‍ജ് ഈടാക്കില്ല. പകരം ആധാര്‍ കേന്ദ്രങ്ങള്‍ക്ക് സര്‍ക്കാര്‍ പണം നല്‍കും. നിര്‍ബന്ധിത ബയോമെട്രിക് അപ്‌ഡേറ്റ് ( 7-15 വയസ്സുകാര്‍ക്കും 17 വയസ്സിന് മുകളിലുള്ളവര്‍ക്കും) 100 രൂപ, 150 രൂപയാണ്. മറ്റ് ബയോമെട്രിക് അപ്‌ഡേറ്റുകള്‍ക്കും 100, 125, 150 രൂപ എന്നിങ്ങനെയാണ്. Read More…

India News

നവജാത ശിശുക്കള്‍ക്കും ആധാര്‍ കാർഡ്; 5, 10 വയസ്സിൽ ബയോമെട്രിക് പുതുക്കൽ നിർബന്ധം, ഇല്ലെങ്കിൽ കാർഡ് അസാധുവാകും

തിരുവനന്തപുരം: ഇനിമുതല്‍ നവജാത ശിശുക്കള്‍ക്ക് ആധാറിന് എന്റോള്‍ ചെയ്യാനാകും. അഞ്ചു വയസ്സുവരെയുള്ള കുട്ടികളുടെ ആധാര്‍ എന്റോള്‍മെന്റ് സമയത്ത് ബയോമെട്രിക്സ് (വിരലടയാളം, കൃഷ്ണമണി രേഖ) ശേഖരിക്കില്ല. ജനന സര്‍ട്ടിഫിക്കറ്റ് ലഭിച്ചയുടന്‍ ആധാര്‍ എന്റോള്‍മെന്റ് പൂര്‍ത്തിയാക്കുന്നത് സര്‍ക്കാര്‍ സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കും. അഞ്ചാം വയസിലും പതിനഞ്ചാം വയസിലും ബയോമെട്രിക്സ് നിര്‍ബന്ധമായും പുതുക്കണം. അഞ്ചാം വയസ്സിലെ പുതുക്കല്‍ ഏഴു വയസ്സിനുള്ളിലും 15 വയസ്സിലെ പുതുക്കല്‍ 17 വയസ്സിനുള്ളിലും നടത്തിയാല്‍ മാത്രമേ പുതുക്കല്‍ സൗകര്യം സൗജന്യമായി ലഭിക്കൂ. പുതുക്കല്‍ നടത്താത്തവ അസാധുവായേക്കും. കൃത്യസമയത്ത് ബയോമെട്രിക് Read More…

Kerala News

മാർച്ച് 1നകം ആധാർ ലിങ്ക് ചെയ്ത മൊബൈൽ നമ്പർ പരിവാഹൻ സൈറ്റിൽ അപ്‌ഡേറ്റ് ചെയ്യണം

മോട്ടോർ വാഹനവകുപ്പിലെ സേവനങ്ങൾ ആധാർ അധിഷ്ഠിതമാകുന്നു തിരുവനന്തപുരം: മോട്ടോർ വാഹനവകുപ്പിൽ നിന്ന് ലഭ്യമായ എല്ലാ സേവനങ്ങളും മാർച്ച് 1 മുതൽ ആധാർ അധിഷ്ഠിതമാകും. ഇതിന്റെ ഭാഗമായി വാഹന ഉടമകൾ ആധാർ ലിങ്ക് ചെയ്ത മൊബൈൽ നമ്പർ പരിവാഹൻ വെബ്സൈറ്റിൽ അപ്‌ഡേറ്റ് ചെയ്യണമെന്ന് മോട്ടോർ വാഹനവകുപ്പ് നിർദേശിച്ചു. ഈ പ്രക്രിയ സ്വന്തമായി ഓൺലൈനായി അല്ലെങ്കിൽ ഇ-സേവ, അക്ഷയ കേന്ദ്രങ്ങളിലൂടെ പൂർത്തിയാക്കാൻ കഴിയും. മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യാൻ കഴിയാത്തവർക്ക് ആർടിഒ, ആർടിഒ എൻഫോഴ്സ്മെന്റ്, സബ് ആർടിഒ ഓഫീസുകളിൽ ഫെബ്രുവരി Read More…

Kerala News

ഒ ടി പി ഇനിമുതൽ ആധാർ ലിങ്ക്ഡ് മൊബൈലിൽ മാത്രം

കേരള സംസ്ഥാന ഐ.ടി. മിഷന്റെ പദ്ധതിയായ ഇ-ഡിസ്ട്രിക്ട് പോർട്ടലിലെ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് യൂസർ അക്കൗണ്ട് സൃഷ്ടിക്കുന്നതിന് ആധാർ അധിഷ്ടിത ഒ.ടി.പി. സംവിധാനം പ്രാബല്യത്തിലായി. നിലവിൽ യൂസർ അക്കൗണ്ട് തുറക്കുന്ന സമയം നൽകുന്ന മൊബൈൽ നമ്പറിലേക്കാണ് ഒ.ടി.പി. ലഭിക്കുന്നത്. എന്നാൽ ഈ സംവിധാനം ദുരുപയോഗം ചെയ്യുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഉപഭോക്താവിന്റെ ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ നമ്പറിലേക്ക് മാത്രം ഒ.ടി.പി. നൽകാനുള്ള സംവിധാനം ഏർപ്പെടുത്തുന്നത്. യൂസർ അക്കൗണ്ട് ക്രിയേഷൻ, പുതിയ ആപ്ലിക്കന്റ് രജിസ്‌ട്രേഷൻ, നിലവിലെ രജിസ്‌ട്രേഷൻ തിരുത്തൽ, യൂസർ നെയിം റിക്കവറി, പാസ്‌വേഡ്‌ റീസെറ്റ്, ഡ്യൂപ്ലിക്കേറ്റ് രജിസ്‌ട്രേഷൻ Read More…

Kerala News

ആധാർ എന്റോള്‍മെന്റ്  ഇനി വിദ്യാലയങ്ങളിലും: പത്തനംതിട്ടയിൽ പുതിയ സൗകര്യം

ആധാർ എന്റോള്‍മെന്റ് , പുതുക്കൽ, തെറ്റ് തിരുത്തൽ എന്നിവയ്ക്ക് ഇനി വിദ്യാർത്ഥികൾക്ക് കൂടുതൽ സൗകര്യം. പത്തനംതിട്ട ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും, അഞ്ചു മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്ക് നിര്ബന്ധിത ആധാർ ബയോമെട്രിക് അപ്ഡേറ്റ്, തെറ്റ് തിരുത്തൽ, പുതിയ ആധാർ എന്റോള്‍മെന്റ്  തുടങ്ങിയ സേവനങ്ങൾ ലഭ്യമാക്കുമെന്ന് ജില്ല കലക്ടർ എസ്. പ്രേംകൃഷ്ണൻ അറിയിച്ചു. ജില്ലയിൽ തെരഞ്ഞെടുത്ത 100 അക്ഷയ കേന്ദ്രങ്ങൾ മുഖേന ഇവ പ്രവർത്തിക്കും. ഈ സംരംഭം ഡി.ഐ.ഇ.ഒ, സംസ്ഥാന ഐടി മിഷൻ, അക്ഷയ പ്രോജക്റ്റ് ഓഫീസ്, വിദ്യാഭ്യാസ വകുപ്പിന്റെ Read More…