മലപ്പുറം: ഫെബ്രുവരി 3, ചൊവ്വാഴ്ച മഹാമാഘ മഹോത്സവത്തിന്റെ അവസാനദിനമായി ആചരിക്കും. മകം നക്ഷത്രം, ദ്വിതീയ തിഥി എന്നീ അത്യന്തം ശുഭയോഗങ്ങളോടെയാണ് മഹാമാഘത്തിന്റെ സമാപനം കുറിക്കുന്നത്. സമാപനദിനത്തിലെ പ്രധാന ആചാരമായി മാഘമകം അമൃതസ്‌നാനം രാവിലെ 8 മണിക്ക് ആരതി ഘാട്ടില്‍ നടക്കും. മഹാമാഘ മഹോത്സവത്തിലെ ഏറ്റവും വിശുദ്ധമായ ആചാരങ്ങളിലൊന്നായ അമൃതസ്‌നാനത്തില്‍ നാഗസന്യാസിവര്യന്മാര്‍ ഉള്‍പ്പെടെയുള്ള സന്യാസിമാരും ആയിരക്കണക്കിന് ഭക്തജനങ്ങളും പങ്കുചേരും. ഹിന്ദു പുരാണപരമ്പരകളനുസരിച്ച്, അമൃതസ്‌നാനം ആത്മശുദ്ധിയെയും അമരത്വസാധനയെയും പ്രതീകാത്മകമായി സൂചിപ്പിക്കുന്നു. ഈ ദിവ്യയോഗത്തില്‍ നടത്തുന്ന പുണ്യസ്‌നാനം പാപമുക്തി നല്‍കുകയും ജന്മമരണചക്രത്തില്‍ Read More…
Tag: maha kumbha
കേരള കുംഭമേളയ്ക്ക് ഇന്ന് തുടക്കം; രാവിലെ മുതൽ നിളയിൽ സ്നാനം തുടങ്ങും
മലപ്പുറം: കേരള കുംഭമേള മഹാമാഘ മഹോത്സവത്തിന് തിരുനാവായ നിളാ തീരത്ത് ഇന്ന് തുടക്കമാകും. ഇന്ന് രാവിലെ 11 മണിയോടെ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ കൊടിയുയര്‍ത്തുന്നതോടെയാണ് മഹാമാഘ മഹോത്സവത്തിനു തുടക്കമാകുക. ഇതിനുള്ള കൊടിയും കൊടിമരവും അങ്ങാടിപ്പുറം ആലിപ്പറമ്പ് കളരിയില്‍നിന്ന് ഇന്നലെ ഘോഷയാത്രയായി എത്തിച്ചു. മഹോത്സവത്തിന്റെ ഭാഗമായുള്ള സ്നാനം ഇന്ന് രാവിലെ മുതൽ ആരംഭിക്കും. വിവിധ സംസ്ഥാനങ്ങളിലെ സന്യാസിമാര്‍ നിളാ സ്‌നാനത്തിനായി തിരുനാവായയില്‍ എത്തിച്ചേരും. ഫെബ്രുവരി മൂന്നു വരെയാണ് മഹാമാഘ ഉത്സവം എന്ന പേരില്‍ കുംഭമേള നടക്കുന്നത്. തമിഴ്‌നാട്ടിലെ ത്രിമൂര്‍ത്തി മലയില്‍ Read More…
തിരുനാവായ കുംഭമേള: ഔപചാരിക തുടക്കം ഇന്ന്; ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ
മലപ്പുറം: കേരളത്തിന്റെ കുംഭമേളയെന്നു വിശേഷിപ്പിക്കുന്ന മഹാമാഘ മഹോത്സവത്തിന് ഭാരതപ്പുഴയിൽ ഇന്ന് തുടക്കമാകും. വിശേഷാൽ പൂജകളോടെയാണ് മഹോത്സവത്തിന് ആരംഭം കുറിക്കുക. 19 മുതൽ ഫെബ്രുവരി മൂന്നുവരെയാണ് മഹാമാഘ മഹോത്സവം. 19-ന് രാവിലെ 11-ന് നാവാമുകുന്ദ ക്ഷേത്രപരിസരത്ത് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ കുംഭമേള ഉദ്ഘാടനംചെയ്യും. വെള്ളിയാഴ്ച രാവിലെ സ്വാമി അഭിനവ ബാലാനന്ദ ഭൈരവയുടെ കാർമികത്വത്തിൽ നടക്കുന്ന ചടങ്ങുകളുടെ ഭാഗമായി, ഭക്തർ തിരുനാവായയിൽ ദേവതാ വന്ദനങ്ങളും പിതൃകർമങ്ങളും നിർവഹിക്കും. ശനിയാഴ്ച രാവിലെ ചെറുമുക്ക് വൈദികൻ വല്ലഭൻ അക്കിത്തിരിപ്പാടിന്റെ നേതൃത്വത്തിൽ വൈദിക ശ്രാദ്ധകർമം Read More…
മഹാ കുംഭമേള ദണ്ഡിയാത്ര പോലെ ചരിത്രത്തിലെ നാഴികക്കല്ല്: പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡല്‍ഹി: മഹാ കുംഭമേളയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്‌സഭയില്‍ നടത്തിയ പ്രസ്താവനയില്‍ ഇന്ത്യയുടെ ഐക്യവും ശക്തിയും ലോകം കണ്ടു നിന്നു എന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിജിയുടെ ദണ്ഡിയാത്ര പോലെ ചരിത്രത്തിലെ നാഴികക്കല്ലായി കുംഭമേള മാറിയതായി മോദി വിലയിരുത്തി. മേള പുതിയ നേട്ടങ്ങള്‍ക്ക് പ്രചോദനം നല്‍കുന്നതും ദേശീയ ഉണര്‍വിന്റെ പ്രതീകവും ആണെന്നും പ്രധാനമന്ത്രി പറഞ്ഞു. മഹാ കുംഭമേളയുടെ വിജയകരമായ സംഘാടനത്തിന് അദ്ദേഹം ഉത്തര്‍പ്രദേശ് ജനങ്ങള്‍ക്കും പ്രയാഗ്രാജ് പ്രദേശവാസികള്‍ക്കും പ്രത്യേക നന്ദി അറിയിച്ചു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് Read More…
63 കോടി തീര്‍ഥാടകര്‍ പുണ്യസ്‌നാനം ചെയ്തു; മഹാകുംഭമേളയ്ക്ക് ഇന്ന് സമാപനം
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ നടക്കുന്ന മഹാകുംഭമേള ഇന്ന് ഔപചാരികമായി സമാപിക്കും. ത്രിവേണീ സംഗമത്തിലെ മഹാശിവരാത്രി സ്‌നാനത്തോടെയാണ് ഈ വര്‍ഷത്തെ വലിയ തീര്‍ഥാടക സംഗമത്തിന് സമാപമാകുക. പ്രയാഗ് രാജിലെ ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമസ്ഥാനത്ത് ഇതുവരെ 63.36 കോടി തീര്‍ഥാടകര്‍ പുണ്യസ്‌നാനം നടത്തിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്ന് മാത്രം 2 കോടി തീര്‍ഥാടകരെയാണ് സ്‌നാനത്തിനായി പ്രതീക്ഷിക്കുന്നത്. വന്‍ ജനത്തിരക്കിനെ പ്രതീക്ഷിച്ച് കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് മേളനഗരിയില്‍ ഒരുക്കിയിരിക്കുന്നത്. പുലര്‍ച്ചെ തന്നെ അമൃതസ്‌നാനം ആരംഭിച്ച അവിസ്മരണീയമായ അനുഭവത്തിനായി Read More…
മഹാകുംഭമേളയെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം: 140 സോഷ്യൽ മീഡിയ അക്കൗണ്ടുകള്‍ക്കെതിരെ കേസ്
ലഖ്‌നൗ: മഹാകുംഭമേളയെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കം പ്രചരിപ്പിച്ചതിന് 140 സോഷ്യൽ മീഡിയ അക്കൗണ്ടുകള്‍ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഇതിനകം 13 എഫ്‌ഐആറുകൾ ഫയൽ ചെയ്തതായി മഹാകുംഭമേള ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ ഓഫ് പൊലീസ് വൈഭവ് കൃഷ്ണ സ്ഥിരീകരിച്ചു. 2025 ഫെബ്രുവരി 26-ന് മഹാശിവരാത്രി ഉത്സവം നടക്കുന്ന സാഹചര്യത്തിൽ സുരക്ഷയും ക്രമസമാധാനവും കർശനമായി പാലിക്കുമെന്ന് പൊലീസ് ഉറപ്പു നൽകി. ഗതാഗത തടസ്സങ്ങൾ ഒഴിവാക്കുന്നതിനും വലിയ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനും കർശന നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. അയോധ്യ ധാം റെയിൽവേ സ്റ്റേഷനിൽ Read More…
കുംഭമേള:- ഗംഗയിൽ മലിനീകരണം വർദ്ധിക്കുന്നു; കോളിഫോം ബാക്ടീരിയയുടെ അളവ് ഉയർന്നതായി റിപ്പോർട്ട്
പ്രയാഗ് രാജ്: മഹാകുംഭമേളയുടെ പശ്ചാത്തലത്തിൽ ഗംഗാനദിയിൽ കോളിഫോം ബാക്ടീരിയയുടെ ഉയർന്ന അളവ് കണ്ടെത്തിയതായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്. നദിയിലെ എല്ലാ ഭാഗങ്ങളിലും ബാക്ടീരിയ സാന്നിധ്യമുണ്ടെന്ന് പരിശോധനാ ഫലങ്ങൾ വ്യക്തമാക്കുന്നു. കോടിക്കണക്കിന് തീർഥാടകർ പുണ്യസ്നാനം നടത്തിയ ഗംഗാനദിയിൽ മലിനീകരണ നിരക്ക് മാനദണ്ഡങ്ങൾ ലംഘിക്കുന്നതായുള്ള റിപ്പോർട്ട് ദേശീയ ഹരിത ട്രൈബ്യൂണലിൽ സമർപ്പിച്ചു. 100 മില്ലി ലിറ്റർ ജലത്തിൽ 2500 യൂണിറ്റ് കോളിഫോം ബാക്ടീരിയയാണ് പരമാവധി അനുവദനീയമായ അളവ്, എന്നാൽ പലയിടങ്ങളിലും ഈ പരിധി ലംഘിച്ചതായി യുപി മലിനീകരണ നിയന്ത്രണ Read More…
ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം നടത്തി രാഷ്ട്രപതി ദ്രൗപദി മുര്‍മു
പ്രയാഗ്‌രാജ്: മഹാകുംഭമേളയുടെ ഭാഗമായി ത്രിവേണി സംഗമത്തിൽ പുണ്യസ്‌നാനം നടത്തി രാഷ്ട്രപതി ദ്രൗപദി മുര്‍മു. തിങ്കളാഴ്ച രാവിലെ കുംഭമേളയ്ക്ക് എത്തിയ രാഷ്ട്രപതി അക്ഷയവത്, ബഡേ ഹനുമാൻ ക്ഷേത്രങ്ങളിലും ദർശനം നടത്തി. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും രാഷ്ട്രപതിയോടൊപ്പം ഉണ്ടായിരുന്നു. പ്രയാഗ്രാജിൽ എത്തിയ രാഷ്ട്രപതിയെ ഗവർണർ ആനന്ദിബെൻ പട്ടേലും മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേർന്ന് സ്വീകരിച്ചു. ജനുവരി 13-നാണ് മഹാകുംഭമേള ആരംഭിച്ചത്. ഇത് ലോകത്തിലെ ഏറ്റവും വലിയ ആത്മീയ ഒത്തുചേരലായും വിലയിരുത്തപ്പെടുന്നു. ഫെബ്രുവരി 26-ന് മഹാശിവരാത്രിയോടെ കുംഭമേള സമാപിക്കും.
മഹാകുംഭ മേളയിൽ ചരിത്രത്തിലേതിലെ ഏറ്റവും വലിയ ട്രാഫിക് കുരുക്ക്; 300 കിലോമീറ്റർ നീണ്ട ഗതാഗത തടസ്സം
ലഖ്‌നൗ: ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ നടക്കുന്ന മഹാകുംഭമേള ആഘോഷിക്കാൻ എത്തിയ തീർത്ഥാടകർ മണിക്കൂറുകളോളം വാഹന ഗതാഗതക്കുരുക്കിൽ കുടുങ്ങി. 300 കിലോമീറ്ററോളം നീളത്തിൽ വാഹനങ്ങൾ അകപ്പെട്ടതായാണ് റിപ്പോർട്ട്. ‘ലോകത്തിലെ ഏറ്റവും വലിയ ട്രാഫിക് ജാം’ എന്ന ഹാഷ്‌ടാഗ് ഉപയോഗിച്ച് നിരവധി പേർ സോഷ്യൽ മീഡിയയിൽ ചിത്രങ്ങളും വീഡിയോകളും പങ്കിട്ടു. ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ പലരും റോഡുകളെ പാർക്കിംഗ് സ്ഥലങ്ങളാക്കി വാഹനം ഉപേക്ഷിച്ച് മടങ്ങി. മധ്യപ്രദേശ് വഴി എത്തുന്ന തീർത്ഥാടകരുടെ വരവാണ് ഗതാഗത തടസ്സം രൂക്ഷമാക്കിയതെന്നാണ് പൊലീസ് റിപ്പോർട്ട്. 200 മുതൽ 300 Read More…






