India News

ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം നടത്തി രാഷ്ട്രപതി ദ്രൗപദി മുര്‍മു

പ്രയാഗ്‌രാജ്: മഹാകുംഭമേളയുടെ ഭാഗമായി ത്രിവേണി സംഗമത്തിൽ പുണ്യസ്‌നാനം നടത്തി രാഷ്ട്രപതി ദ്രൗപദി മുര്‍മു. തിങ്കളാഴ്ച രാവിലെ കുംഭമേളയ്ക്ക് എത്തിയ രാഷ്ട്രപതി അക്ഷയവത്, ബഡേ ഹനുമാൻ ക്ഷേത്രങ്ങളിലും ദർശനം നടത്തി. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും രാഷ്ട്രപതിയോടൊപ്പം ഉണ്ടായിരുന്നു.

പ്രയാഗ്രാജിൽ എത്തിയ രാഷ്ട്രപതിയെ ഗവർണർ ആനന്ദിബെൻ പട്ടേലും മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേർന്ന് സ്വീകരിച്ചു.

ജനുവരി 13-നാണ് മഹാകുംഭമേള ആരംഭിച്ചത്. ഇത് ലോകത്തിലെ ഏറ്റവും വലിയ ആത്മീയ ഒത്തുചേരലായും വിലയിരുത്തപ്പെടുന്നു. ഫെബ്രുവരി 26-ന് മഹാശിവരാത്രിയോടെ കുംഭമേള സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *