ജമ്മു: സർക്കാരിനെതിരായ പ്രതിഷേധത്തെ രാജ്യവിരുദ്ധ പ്രവർത്തനമായി കാണരുതെന്നും നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾ ആരോപിച്ച് നടന്ന സമരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കെതിരായ നടപടികൾ അവസാനിപ്പിക്കണമെന്നും ജമ്മു-കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ആവശ്യപ്പെട്ടു. ജമ്മുവിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനാണ് വിദ്യാർത്ഥികൾ പ്രതിഷേധിച്ചതെന്നും അവരുടെ ആവശ്യങ്ങളൊന്നും രാജ്യത്തിനെതിരായിരുന്നില്ലെന്നും ഒമർ അബ്ദുള്ള വ്യക്തമാക്കി. “അവർ സമരം ചെയ്തത് തങ്ങൾക്ക് അവകാശപ്പെട്ട കാര്യങ്ങൾക്കുവേണ്ടിയാണ്. അവരുടെ പ്രതിഷേധം സർക്കാരിനെതിരെയായിരുന്നു, രാജ്യത്തിനെതിരെയല്ല,” അദ്ദേഹം പറഞ്ഞു. ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് അടുത്തിടെ Read More…