Education India Kerala News Sports

ലോകകപ്പ് ഫൈനല്‍; പരീക്ഷകള്‍ മാറ്റി കേരള, കാലിക്കറ്റ് സര്‍വ്വകലാശാലകള്‍

ഫിഫ ഫുട്‌ബോള്‍ ലോകകപ്പ് ഫൈനല്‍ ഇന്ന് നടക്കുന്നതിനാല്‍ സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റി വെച്ചു. നാളെ നടത്താനിരുന്ന പരീക്ഷകളാണ് കേരളസര്‍വകലാശാലയും കാലിക്കറ്റ് സര്‍വകലാശാലയും മാറ്റിവെച്ചത്. നാളെ നടക്കേണ്ടിയിരുന്ന പരീക്ഷകളുടെ പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാല വൃത്തങ്ങള്‍ അറിയിച്ചു. ലോകകപ്പ് ഫുഡ്‌ബോള്‍ ഫൈനല്‍ ആയതുകൊണ്ട് നാളെ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരുന്നു. വിദ്യാര്‍ത്ഥികളുടെ ആവശ്യം പരിഗണിച്ചാണ് ഈ തീരുമാനമെടുത്തതെന്ന് വിദ്യാഭ്യാസമന്ത്രി എന്‍ ഷംസുദ്ദീന്‍ അറിയിച്ചു. കേരളത്തിന് പുറമെ മേഘാലയയിലും മണിപ്പൂരിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ Read More…

Education Kerala News

ഉപതെരഞ്ഞെടുപ്പ് ; കേരള സർവകലാശാലയിലെ ഇന്നത്തെ എല്ലാ പരീക്ഷകളും മാറ്റി വെച്ചു

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില് കേരള സർവകലാശാല ഇന്ന് നടത്താനിരുന്ന മുഴുവൻ തിയറി, പ്രാക്ടിക്കൽ പരീക്ഷകളും മാറ്റിവെച്ചതായി അറിയിച്ചു. പുതുക്കിയ തീയതികൾ സർവകലാശാലയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരീക്ഷാകേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ല, എന്നാൽ മറ്റു ദിവസങ്ങളിലെ പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ നവംബർ 20-ന് പാലക്കാട് നിയോജക മണ്ഡലത്തിൽ പൊതുഅവധി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളും സർക്കാർ ഓഫീസുകളും അടക്കം ഈ അവധി ബാധകമാക്കും. മണ്ഡലത്തിനുള്ളിൽ വോട്ട് ഉള്ളവർക്കും മണ്ഡലത്തിന് പുറത്തുള്ള ഓഫീസുകളിൽ ജോലി ചെയ്യുന്നവർക്കും വേതനത്തോടുകൂടിയ അവധി നൽകണമെന്നാണ് നിർദേശം.

Kerala News

കേരള സര്‍വകലാശാലകളിലെ യൂണിയന്‍ തെരഞ്ഞെടുപ്പില് എസ്എഫ്ഐക്ക് ഉജ്ജ്വല വിജയം

തിരുവനന്തപുരം: കേരള സര്‍വകലാശാലകളിലെ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില് എസ്എഫ്ഐ മികച്ച വിജയം സ്വന്തമാക്കി. 74 കോളജുകളിലേക്കായിരുന്നു തെരഞ്ഞെടുപ്പ് ,മന്നം മെമ്മോറിയല്‍ കോളജ്, ചെങ്ങന്നൂര്‍ ഇരമില്ലിക്കര അയ്യപ്പ കോളജ്, കൊല്ലം എസ്എന്‍ കോളജ് തുടങ്ങി നിരവധി കോളജുകളില് എസ്എഫ്ഐ വിജയിച്ചു. 41 കോളജുകളില് എതിരില്ലാതെ എസ്എഫ്ഐക്ക് യൂണിയന്‍ പിടിച്ചു, കൂടാതെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട തുടങ്ങിയ ജില്ലകളിലെ സര്‍വകലാശാല കോളജുകളിലും എസ്എഫ്ഐ മികച്ച നേട്ടം കൈവരിച്ചു. മുമ്പ് നടന്ന എംജി സര്‍വകലാശാല, കാലിക്കറ്റ് സര്‍വകലാശാല തിരഞ്ഞെടുപ്പുകളിലും എസ്എഫ്ഐ Read More…