Kerala News

“ദുരിതബാധിതർക്കു പഴകിയ ഭക്ഷണം? – വയനാട് കലക്ടർ അടിയന്തിര അന്വേഷണം പ്രഖ്യാപിച്ചു”

കൽപ്പറ്റ: മേപ്പാടിയിൽ ഉരുള്‍പൊട്ടലിൽ ദുരന്തബാധിതർക്കായി വിതരണം ചെയ്ത ഭക്ഷ്യവസ്തുക്കളുടെ ഗുണമേന്മയെ കുറിച്ച് ഗുരുതരമായ ആരോപണം ഉയർന്നതോടെ വയനാട് ജില്ലാ കലക്ടർ ഡി.ആർ. മേഘശ്രീ അടിയന്തിരമായി അന്വേഷണത്തിന് ഉത്തരവിട്ടു. പഴകിയ ഭക്ഷണം വിതരണം ചെയ്തോ എന്ന കാര്യത്തിൽ വ്യക്തത വരുത്താൻ കലക്ടർ ഭക്ഷ്യസുരക്ഷാ വകുപ്പിന് നിർദ്ദേശം നൽകി.

ദുരന്തബാധിതർക്കുള്ള ഭക്ഷ്യവസ്തുക്കളുടെ ഗുണമേന്മ ഉറപ്പുവരുത്തുക അനിവാര്യമാണ്. സാമൂഹിക സംഘടനകൾ ഉൾപ്പെടെ നൽകുന്ന ഭക്ഷണം വിതരണം ചെയ്യുന്നതിന് മുൻപ് അതിന്റെ ഗുണമേന്മ ഉറപ്പുവരുത്താൻ തദ്ദേശസ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും, ആവശ്യമായ സാഹചര്യത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സഹായം തേടണമെന്നും കലക്ടർ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *