കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുള്‍പൊട്ടല് ദുരിതബാധിതര്ക്കായുള്ള ഭക്ഷ്യകിറ്റുകളുടെ വിതരണം താൽക്കാലികമായി നിര്ത്തിവയ്ക്കാനുള്ള നിര്‍ദേശം ജില്ലാ കലക്ടർ മേപ്പാടി പഞ്ചായത്തിന് നൽകി. സ്റ്റോക്കിൽ ഉള്ള ഭക്ഷ്യസാധനങ്ങൾ പരിശോധിച്ച്, ഇവയുടെ ഗുണമേന്മ ഉറപ്പാക്കുക എന്ന നിലയിൽ കലക്ടർ ഫുഡ് സേഫ്റ്റി വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. പഴകിയ, പുഴുവരിച്ച ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്ത സംഭവത്തിൽ വിവാദങ്ങൾ ഉയർന്നതായി റിപ്പോർട്ടുകൾ പറയുന്നു. ഇക്കാര്യത്തിൽ, റവന്യൂവകുപ്പും പഴകിയ വസ്തുക്കൾ നൽകിയതായി ആരോപണം ഉയർത്തിയിരുന്നു. കിറ്റുകളിലെ സോയാബീൻ കഴിച്ച മൂന്നു കുട്ടികളിൽ ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾ കാണപ്പെട്ടിരുന്നു. കുട്ടികളിൽ Read More…
Tag: food issue
ദുരിതബാധിതർക്ക് പഴകിയ ഭക്ഷണം നൽകിയ സംഭവം:-വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടു
വയനാട് ജില്ലയിലെ മേപ്പാടി ഗ്രാമപഞ്ചായത്ത് പുഴുവരിച്ച അരിയും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്തു എന്ന സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടു. മേപ്പാടി പഞ്ചായത്തിലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് ലഭിച്ച ഭക്ഷ്യവസ്തുക്കൾ പുഴുവരിച്ച നിലയിൽ കണ്ടെത്തിയ വാർത്തയുടെ പശ്ചാത്തലത്തിലാണ് അന്വേഷണം. പഞ്ചായത്ത് വിതരണം ചെയ്തത് പഴയ സ്റ്റോക്ക് ആണോ ലഭ്യമായ ഭക്ഷ്യധാന്യങ്ങൾ ഏതെങ്കിലും തരത്തിൽ മാറ്റിയോ എന്നിങ്ങനെയുള്ള കാര്യങ്ങളും അന്വേഷണ വിധേയമാക്കും. ഇത് സംബന്ധിച്ച് പ്രാഥമിക അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു.
“ദുരിതബാധിതർക്കു പഴകിയ ഭക്ഷണം? – വയനാട് കലക്ടർ അടിയന്തിര അന്വേഷണം പ്രഖ്യാപിച്ചു”
കൽപ്പറ്റ: മേപ്പാടിയിൽ ഉരുള്‍പൊട്ടലിൽ ദുരന്തബാധിതർക്കായി വിതരണം ചെയ്ത ഭക്ഷ്യവസ്തുക്കളുടെ ഗുണമേന്മയെ കുറിച്ച് ഗുരുതരമായ ആരോപണം ഉയർന്നതോടെ വയനാട് ജില്ലാ കലക്ടർ ഡി.ആർ. മേഘശ്രീ അടിയന്തിരമായി അന്വേഷണത്തിന് ഉത്തരവിട്ടു. പഴകിയ ഭക്ഷണം വിതരണം ചെയ്തോ എന്ന കാര്യത്തിൽ വ്യക്തത വരുത്താൻ കലക്ടർ ഭക്ഷ്യസുരക്ഷാ വകുപ്പിന് നിർദ്ദേശം നൽകി. ദുരന്തബാധിതർക്കുള്ള ഭക്ഷ്യവസ്തുക്കളുടെ ഗുണമേന്മ ഉറപ്പുവരുത്തുക അനിവാര്യമാണ്. സാമൂഹിക സംഘടനകൾ ഉൾപ്പെടെ നൽകുന്ന ഭക്ഷണം വിതരണം ചെയ്യുന്നതിന് മുൻപ് അതിന്റെ ഗുണമേന്മ ഉറപ്പുവരുത്താൻ തദ്ദേശസ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും, ആവശ്യമായ സാഹചര്യത്തിൽ ഭക്ഷ്യസുരക്ഷാ Read More…



