Agriculture Business Farming Kerala News

മില്‍മ പാല്‍ ലിറ്ററിന് നാല് രൂപ വര്‍ധിപ്പിച്ചു


മില്‍മ പാല്‍ വില ലിറ്ററിന് നാല് രൂപ കൂട്ടി. ലിറ്ററിന് ഇനി 56 രൂപയാകും വില. ജൂണ്‍ 1 മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വരുമെന്ന് മില്‍മ അറിയിച്ചു. ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് ചര്‍ച്ചക്ക് ശേഷമാണ് മില്‍മ പാലിന് വില വര്‍ധിപ്പിച്ചത്.

കഴിഞ്ഞ ഏപ്രിലില്‍ നടന്ന യോഗത്തില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഫലപ്രഖ്യാപനത്തിന് ശേഷം പാല്‍ വില വര്‍ധിപ്പിക്കുമെന്ന് തീരുമാനമെടുത്തിരുന്നു. പുതിയ വില പ്രാബല്യത്തില്‍ വരുന്നതോടെ 83.75 ശതമാനം വിഹിതവും ക്ഷീരകര്‍ഷകര്‍ക്ക് തന്നെ ലഭിക്കാനാണ് നടപടി എടുത്തിരിക്കുന്നത്. 6.25 ശതമാനം വീതം സൊസൈറ്റികള്‍ക്കും. ഡീലര്‍മാര്‍ക്കുമാണ് നല്‍കുക. 2.5 ശതമാനം മില്‍മക്ക് ലഭിക്കും. 0.75 ശതമാനം ക്ഷേമനിധിയിലേക്കും 0.5 ശതമാനം പ്ലാസ്റ്റിക് നീക്കം ചെയ്യല്‍ പ്രക്രിയകള്‍ക്കും നല്‍കാനുമാണ് തീരുമാനമായത്.

Leave a Reply

Your email address will not be published. Required fields are marked *