വിദേശ യാത്രകൾക്ക് നികുതിയോ സെസോ സർചാർജോ ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നുവെന്ന വാർത്തകൾ വ്യാജമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത്തരത്തിലുള്ള റിപ്പോർട്ടുകൾ തെറ്റാണെന്നും അതിൽ യാതൊരു സത്യവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വിദേശ യാത്രകൾക്ക് അധിക നികുതി ഏർപ്പെടുത്തുന്നതിനെക്കുറിച്ച് സർക്കാർ ഉന്നതതലത്തിൽ ചർച്ച നടത്തുകയാണെന്ന മാധ്യമ റിപ്പോർട്ടുകൾക്കാണ് പ്രധാനമന്ത്രി പ്രതികരിച്ചത്.
വിദേശ യാത്രകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള യാതൊരു ആലോചനയും സർക്കാരിനില്ലെന്നും ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിൽ സർക്കാർ പ്രതിബദ്ധമാണെന്നും പ്രധാനമന്ത്രി സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.
സർക്കാർ വിദേശ യാത്രകൾക്ക് സെസോ നികുതിയോ ഏർപ്പെടുത്താൻ ആലോചിക്കുന്നുവെന്ന വാർത്തകൾ വ്യാപകമായി പ്രചരിച്ച സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.





