ബംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ പെട്ട് മരിച്ച മലയാളി ലോറി ഡ്രൈവർ അർജുന്റെ കുടുംബത്തിന് 5 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് കർണാടക സർക്കാർ. 72 ദിവസങ്ങൾ നീണ്ട തെരച്ചിലിന് ശേഷം, അർജുന്റെ മൃതദേഹം കണ്ടെത്തിയത്. ഡിഎന്എ പരിശോധനയിൽ മൃതദേഹം അർജുന്റെതെന്ന് സ്ഥിരീകരിച്ചിരുന്നു. മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.
അർജുന്റെ മൃതദേഹം നാളെ രാവിലെ 6 മണിയോടെ വീട്ടിലെത്തിക്കുമെന്ന് അറിയിച്ചു. സി.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥൻ സുരക്ഷാ ചുമതല വഹിക്കുന്നുണ്ട്. കാര്വാർ എംഎൽഎ സതീഷ് സെയിൽ ആംബുലൻസിനെ അനുഗമിക്കുമെന്ന് അറിയിച്ചു.





