കോഴിക്കോട്: ഷിരൂരില്‍ ഗംഗാവലി പുഴയുടെ അടിത്തട്ടില്‍ ജീവന്‍ പൊലിഞ്ഞ അര്‍ജുന്റെ ഓര്‍മകള്‍ക്ക് ഒരു വയസ്സ്. കഴിഞ്ഞ വര്‍ഷം ജൂലൈ 16ന് കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കോഴിക്കോട് കണ്ണാടിക്കല്‍ മൂലാടിക്കുഴിയില്‍ അര്‍ജുനെ (32) കാണാതായത്. മലയാളികള്‍ മുഴുവനും ഉറക്കമില്ലാതെ കാത്തിരുന്ന 72 ദിവസങ്ങള്‍ക്കൊടുവില്‍ അര്‍ജുന്റെ ലോറിയും മൃതദേഹവും സെപ്റ്റംബര്‍ 25ന് വൈകിട്ടോടെ പുഴയില്‍ നിന്ന് ലഭിച്ചു. കഴിഞ്ഞ വര്‍ഷം ജൂലൈ 16ന് ദേശീയപാതയോരത്ത് ലോറി നിര്‍ത്തിയിട്ട് ഉറങ്ങുകയായിരുന്ന ഡ്രൈവര്‍ അര്‍ജുനും ലോറിയും അപ്രതീക്ഷിതമായുണ്ടായ മണ്ണിടിച്ചിലില്‍ ഗംഗാവലി പുഴയിലേക്ക് പതിക്കുകയായിരുന്നു. മണ്ണിടിച്ചിലുണ്ടായ ആദ്യ ദിവസങ്ങളിലെല്ലാം ഷിരൂര്‍ Read More…
Tag: arjun
ഷിരൂർ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബത്തിന് 5 ലക്ഷം രൂപ സഹായധനം: മൃതദേഹം ബന്ധുക്കൾക്ക് കൈമാറി
ബംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ പെട്ട് മരിച്ച മലയാളി ലോറി ഡ്രൈവർ അർജുന്റെ കുടുംബത്തിന് 5 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് കർണാടക സർക്കാർ. 72 ദിവസങ്ങൾ നീണ്ട തെരച്ചിലിന് ശേഷം, അർജുന്റെ മൃതദേഹം കണ്ടെത്തിയത്. ഡിഎന്എ പരിശോധനയിൽ മൃതദേഹം അർജുന്റെതെന്ന് സ്ഥിരീകരിച്ചിരുന്നു. മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. അർജുന്റെ മൃതദേഹം നാളെ രാവിലെ 6 മണിയോടെ വീട്ടിലെത്തിക്കുമെന്ന് അറിയിച്ചു. സി.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥൻ സുരക്ഷാ ചുമതല വഹിക്കുന്നുണ്ട്. കാര്വാർ എംഎൽഎ സതീഷ് സെയിൽ ആംബുലൻസിനെ അനുഗമിക്കുമെന്ന് അറിയിച്ചു.
ഡിഎൻഎ ഫലം പോസിറ്റീവ്: ഷിരൂരിൽ നിന്ന് കണ്ടെത്തിയ മൃതദേഹം അർജുന്റെത് തന്നെ
ഷിരൂരിൽ നിന്നും കണ്ടെത്തിയ മൃതദേഹം അർജുന്റെതാണെന്ന് ഡിഎൻഎ പരിശോധന ഫലം സ്ഥിരീകരിച്ചു. ഹുബ്ലിയിലെ ലാബിൽ നിന്നാണ് ഫലമെത്തിയത്. അതേസമയം, വേണ്ട നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം അർജുന്റെ മൃതദേഹം വൈകിട്ടോടെ ബന്ധുക്കൾക്ക് കൈമാറും. സഹോദരൻ അഭിജിത്തും സഹോദരി ഭർത്താവ് ജിതിനും ആംബുലൻസിൽ അർജുന്റെ മൃതദേഹത്തോടൊപ്പം ഉണ്ടാകും. കർണാടക പൊലീസും യാത്രയിൽ മൃതദേഹത്തെ അനുഗമിക്കും.മൃതദേഹം നാട്ടിലെത്തിക്കുന്ന എല്ലാ ചെലവുകളും കർണാടക സർക്കാർ വഹിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഷിരൂർ മണ്ണിടിച്ചിൽ: അർജുന്റെ മൃതദേഹം കണ്ടെത്തി
കർണാടകയിലെ ഷിരൂരിൽ ഉണ്ടായ ഭീകരമായ മണ്ണിടിച്ചിലിൽ കാണാതായവരെ തേടിയുള്ള തിരച്ചിൽ തുടരുകയാണ്. ദുരന്തത്തിൽപ്പെട്ട കോഴിക്കോട് സ്വദേശിയായ അർജുന്റെ മൃതദേഹം 72 ദിവസങ്ങൾക്ക് ശേഷം കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, കർണാടക സ്വദേശികളായ ലോകേഷ്, ജഗന്നാഥൻ എന്നിവരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. അർജുന്റെ ലോറി ഗംഗാവലി പുഴയിൽ നിന്ന് പൂർണമായും പുറത്തെടുത്തപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ലോറിയുടെ ക്യാബിനിൽ നിന്നാണ് മൃതദേഹം ലഭിച്ചത്. പുഴയിലെ വെള്ളം വറ്റിയതിനാലാണ് ലോറി പുറത്തെടുക്കാൻ സാധിച്ചത്.



