Business Economy India International News Technology

ഇന്ത്യ-ഇറ്റലി ബന്ധം ദൃഢമാക്കി മെലോണി- മോദി കൂടിക്കാഴ്ച

ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള ബന്ധം ‘സ്പെഷ്യൽ സ്ട്രാറ്റജിക് പാർട്ണർഷിപ്പ്’ തലത്തിലേക്ക് ഉയർത്താൻ ധാരണയായി. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും റോമിൽ നടത്തിയ ചർച്ചകൾക്കൊടുവിലാണ് തീരുമാനം.

വ്യാപാരം, നിക്ഷേപം, കൃത്രിമ ബുദ്ധി, ബഹിരാകാശം, നിർണായക ധാതുക്കൾ, ആണവോർജം തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താനും ഇരുരാജ്യങ്ങളും തീരുമാനിച്ചു. ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി പദ്ധതിയിലും കൂടുതൽ സഹകരണം ഉണ്ടാകുമെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കി.

2025-ൽ ഇന്ത്യ-ഇറ്റലി ഉഭയകക്ഷി വ്യാപാരം 14.25 ബില്യൺ യൂറോയായി ഉയർന്നിരുന്നു. 2029ഓടെ ഇത് 20 ബില്യൺ യൂറോയാക്കി ഉയർത്തുകയാണ് ലക്ഷ്യം. ഇന്ത്യ സന്ദർശിച്ചിരുന്ന മെലോണിയും മോദിയും കഴിഞ്ഞ കുറച്ച് വർഷങ്ങളായി അടുത്ത സഹകരണമാണ് തുടരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *