Death India News Politics

യോഗി ആദിത്യനാഥിന്റെ മാതാവ് സാവിത്രി ദേവി അന്തരിച്ചു

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മാതാവ് സാവിത്രി ദേവി (91) അന്തരിച്ചു. ഉത്തരാഖണ്ഡിലെ പൗരി ഗഢ്വാൾ ജില്ലയിലെ പഞ്ചൂർ ഗ്രാമത്തിലുള്ള കുടുംബവീട്ടിൽ ഇന്നായിരുന്നു അന്ത്യം.

മാതാവിന്റെ മരണവിവരമറിഞ്ഞ് യോഗി ആദിത്യനാഥ് വെള്ളിയാഴ്ച വൈകിട്ട് പൂർവിക ഗ്രാമത്തിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു. ശനിയാഴ്ച ഹരിദ്വാറിൽ സംസ്കാരച്ചടങ്ങുകൾ നടക്കുമെന്നാണ് സൂചനയെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

സാവിത്രി ദേവിയുടെ നിര്യാണത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളിലെ നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എക്സിലൂടെ അനുശോചനം അറിയിച്ചു. മാതാവിന്റെ വിയോഗം നികത്താനാവാത്ത നഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ ദുഃഖസമയത്ത് യോഗി ആദിത്യനാഥിനും കുടുംബാംഗങ്ങൾക്കും അനുശോചനം അറിയിക്കുന്നതായും ദുഃഖം താങ്ങാനുള്ള ശക്തി കുടുംബത്തിന് ലഭിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നതായും അമിത് ഷാ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *