വയനാട് പുനരധിവാസ പാക്കേജിന് തുരങ്കം വെച്ചത് സംസ്ഥാന സർക്കാരാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സംസ്ഥാന സർക്കാരിൻ്റെ അലംഭാവത്തെ കുറ്റകരമായ മൗനത്തിലൂടെ പ്രതിപക്ഷം സഹായിക്കുകയാണ്. ദുരന്തമുണ്ടായ ശേഷം നാലുമാസം കഴിഞ്ഞിട്ടും ഒരു സർവ്വകക്ഷി യോഗം പോലും വിളിക്കാൻ മുഖ്യമന്ത്രി ശ്രമിച്ചില്ല. 2013ൽ യുപിഎ സർക്കാരാണ് ദേശീയ ദുരന്തം എന്ന പദം എടുത്തു കളഞ്ഞത്. അതിൻ്റെ പേരിൽ വിഡി സതീശനും സംഘവും മോദി സർക്കാരിനെതിരെ തിരിഞ്ഞിട്ട് കാര്യമില്ല. കെസി വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കൾ മന്ത്രിമാരായ മൻമോഹൻ സിംഗ് സർക്കാരിനെതിരെയാണ് യുഡിഎഫ് പ്രതിഷേധിക്കേണ്ടത്. ദുരന്തത്തിൻ്റെ വ്യാപ്തി അനുസരിച്ചുള്ള സഹായം കേന്ദ്ര സർക്കാരിൻ്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രിമാർ വ്യക്തമാക്കിയതാണ്. എന്നാൽ രാഷ്ട്രീയലാഭം ലക്ഷ്യമിട്ടാണ് എൽഡിഎഫും യുഡിഎഫും ഇപ്പോൾ വിവാദങ്ങളുണ്ടാക്കുന്നത്. പാലക്കാട് ഉപതിരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണ് ഇപ്പോൾ നടക്കുന്നത്. ഡിറ്റേയിൽഡ് സ്റ്റഡി റിപ്പോർട്ട് കേന്ദ്ര സർക്കാരിന് നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
Related Articles
വനിത ഭിന്നശേഷി സദനത്തിലെ (HPH) താമസക്കാർക്ക് ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനം മന്ത്രി ഡോ: ആർ.ബിന്ദു നിർവ്വഹിച്ചു
* പഠനമികവ് പുലർത്തിയ അശ്വതിക്ക് ആദരം തിരുവനന്തപുരം പൂജപ്പുരയിൽ സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന വനിത ഭിന്നശേഷി സദനത്തിലെ (HPH) താമസക്കാർക്ക് വേണ്ടി കേരള ഗ്രാമീൺ ബാങ്ക് തിരുവനന്തപുരം ശാഖ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് നൽകുന്ന ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദു നിർവ്വഹിച്ചു. രണ്ട് ഇൻവർട്ടർ, വാട്ടർ ഹീറ്റർ, ഇലക്ട്രിക് വീൽ ചെയർ എന്നിവ ഇടഞ ഫ്രണ്ടിൽ ഉൾപ്പെടുത്തി 3.4 ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് കേരള ഗ്രാമീൺ ബാങ്ക് തിരുവനന്തപുരം ശാഖ സ്ഥാപനത്തിന് കൈമാറിയത്. Read More…
പരാജയ ഭീതിയിൽ ഇടതും-വലതും കുപ്രചരണം നടത്തി തെറ്റിദ്ധാരണ പരത്തുന്നു – അഡ്വ കെ.കെ അനീഷ്കുമാർ
തൃശ്ശൂർ: ബിജെപി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്നും തെരെഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നെന്നും ഇടതും വലതും ആരോപണം ഉന്നയിക്കുന്നത് തോൽവി ഉറപ്പായപ്പോഴുള്ള മുൻകൂർ ജാമ്യമെടുക്കലാണ്. ഇത്തരം ദുരാരോപണങ്ങൾ കൊണ്ട് സുരേഷ് ഗോപിയുടെ വിജയത്തിൻ്റെ മാറ്റ് കുറയ്ക്കാമെന്ന വ്യാമോഹം നടക്കില്ല. വോട്ടിന് പണം നൽകലും കള്ളവോട്ട് ചെയ്യലും കോൺഗ്രസ്സ് – സിപിഎം പാരമ്പര്യമാണ്. അത്തരം ആരോപണങ്ങൾ ബിജെപിയുടെ അടുത്ത് വിലപ്പോവില്ല. സിപിഎം ചാവേറുകളെ വെച്ച് ബിജെപിയെ അപകീർത്തിപ്പെടുത്താൻ കള്ളക്കഥയുണ്ടാക്കിയാൽ അതിനെ ശക്തമായി നേരിടും. ബിജെപി ഓഫീസിലെ സ്ഥിരതാമസക്കാർക്ക് വോട്ട് ചെയ്യാൻ ടി.എൻ Read More…
പശ്ചാത്തല വികസന രംഗത്ത് കേരളം സാക്ഷ്യം വഹിക്കുന്നത് വലിയ മാറ്റങ്ങൾക്ക് : മന്ത്രി പി.എ. മുഹമ്മദ് റിയാസ്
എറണാകുളം: പശ്ചാത്തല വികസന രംഗത്ത് കേരളം സാക്ഷ്യം വഹിക്കുന്നത് വലിയ മാറ്റങ്ങൾക്കാണ് കഴിഞ്ഞ ഏഴര വർഷമായി സാക്ഷ്യം വഹിക്കുന്നത് എന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. നവീകരണം പൂർത്തിയാക്കിയ മണ്ണൂർ – പോഞ്ഞാശ്ശേരി റോഡിൻ്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കിഫ്ബി പദ്ധതി വഴി വിപ്ലവകരമായ മാറ്റങ്ങളാണ് പശ്ചാത്തല വികസന രംഗത്ത് സാധ്യമായിരിക്കുന്നത്. 2025 അവസാനത്തിൽ ദേശീയപാത 66 ന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകും. ദേശീയപാത വികസനത്തിനായി 5600 കോടി രൂപയാണ് സംസ്ഥാനസർക്കാർ Read More…