India Kerala News

സുരേഷ് ഗോപിക്ക് കേന്ദ്രത്തിൽ കൂടുതൽ ഉത്തരവാദിത്വം; ജി7 സമ്മേളനത്തിൽ ഇന്ത്യൻ സംഘത്തെ നയിക്കും

കൊച്ചി: കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപിക്ക് കേന്ദ്രം കൂടുതൽ ഉത്തരവാദിത്തങ്ങൾ നൽകി. ആഴ്ചയിൽ കുറഞ്ഞത് മൂന്ന് ദിവസം എങ്കിലും മന്ത്രാലയത്തിൽ ഹാജരാകണം എന്ന നിർദേശവും സജീവമായി പ്രവർത്തിക്കാൻ ഒരു ചുമതലയുമാണ് കേന്ദ്രം നൽകിയിരിക്കുന്നത്.

സുരേഷ് ഗോപിക്ക് ഇതോടൊപ്പം നവംബർ 13 മുതൽ 15 വരെ ഇറ്റലിയിലെ ഫ്ലോറൻസിൽ നടക്കുന്ന ജി7 ടൂറിസം മന്ത്രിമാരുടെ സമ്മേളനത്തിൽ ഇന്ത്യൻ സംഘത്തെ നയിക്കാനായി പ്രധാനമന്ത്രി നിർദ്ദേശം നൽകി. നവംബർ 12ന് ഭാരതീയ സംഘം ഇറ്റലിയിലേക്ക് പുറപ്പെടും, സുരേഷ് ഗോപിയും ഈ സംഘത്തിന്റെ ഭാഗമായിരിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

നവംബർ 25 മുതൽ ഡിസംബർ 20 വരെ നടക്കുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ “മാസ്റ്റർ ചുമതല”യും സുരേഷ് ഗോപിക്കാണ്. പാർലമെന്റിലെ അംഗങ്ങളുടെ ഹാജർ ഉറപ്പാക്കൽ തുടങ്ങിയ കാര്യങ്ങളിൽ അദ്ദേഹം മേൽനോട്ടം വഹിക്കും. ലോകസഭയിലും രാജ്യസഭയിലും സജീവ സാന്നിധ്യം ഉറപ്പാക്കണമെന്നതാണ് പ്രധാനമന്ത്രിയുടെ നിർദേശം.

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയപ്പോൾ, കേരളത്തിലെ വഖഫ് വിഷയത്തിൽ പ്രത്യേക ശ്രദ്ധ നൽകാനും, ശീതകാല സമ്മേളനത്തിൽ വഖഫ് ഭേദഗതി ബിൽ അവതരിപ്പിക്കാൻ തയ്യാറെടുക്കാനും മോദി സുരേഷ് ഗോപിയെ നിർദേശിച്ചതായി റിപ്പോർട്ടുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *