മുംബൈ: ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും ഇനി ഒരിക്കൽ മാത്രമേ കെവൈസി നടപടിക്രമം പൂർത്തിയാക്കേണ്ടതുണ്ടാവൂ. ഒരു ബാങ്കിൽ ഒരിക്കൽ കെവൈസി നടപടിക്രമം പൂർത്തിയാക്കിയാൽ, അതേ സ്ഥാപനത്തിൽ പുതിയ അക്കൗണ്ട് തുറക്കാനോ മറ്റു സേവനങ്ങൾക്കോ വീണ്ടും കെവൈസി ആവശ്യമില്ലെന്ന് റിസർവ് ബാങ്ക്. നവംബർ 6 മുതൽ പ്രാബല്യത്തിൽ വന്ന ഈ പുതിയ വ്യവസ്ഥ 2016ലെ കെവൈസി നിർദ്ദേശം പാലിക്കുന്ന എല്ലാ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ബാധകമാണ്.
കൂടാതെ, ഉപഭോക്താവിൽ നിന്ന് പുതുക്കിയ വിവരങ്ങൾ ലഭിക്കുന്നതോടെ, നോ യുവർ കസ്റ്റമർ റെക്കോഡ് രജിസ്ട്രിയിൽ അപ്ഡേറ്റ് ചെയ്യണം. ഉപഭോക്താവിന്റെ കെവൈസി രേഖകൾ ഇനി ഡിജിറ്റൽ രൂപത്തിൽ സംഭരിക്കുകയും സുരക്ഷിതമാക്കുകയും ചെയ്യും.