ഉത്തരാഖണ്ഡിലെ ഉദം സിംഗ് നഗർ ജില്ലയിൽ 1.5 കോടി രൂപ വില മതിക്കുന്ന ആനക്കൊമ്പുമായി രണ്ട് പേരെ പിടികൂടി. ഉത്തരാഖണ്ഡ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്സും വനവകുപ്പും ചേർന്നാണ് ആനക്കൊമ്പ് കടത്താൻ ശ്രമിച്ചവരെ പൂട്ടിയതെന്ന് അധികൃതർ അറിയിച്ചു.
സിതാർഗഞ്ചിലെ കല്യാൺപൂർ പ്രദേശത്ത് ബരകൊളി റേഞ്ചിൽ നടത്തിയ പരിശോധനയ്ക്കിടെ ബൈക്കിൽ സഞ്ചരിച്ചിരുന്ന പ്രതികളിൽ നിന്നാണ് ആനക്കൊണ്പ് പിടികൂടിയത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.
അറസ്റ്റിലായവർ സിതാർഗഞ്ച് സ്വദേശികളായ മൃത്യുഞ്ജയ് ഹാൾദാർ (32), മനിക് മണ്ടൽ (35) എന്നിവരാണ്.
ഇവർക്ക് വന്യജീവി കടത്ത് ശൃംഖലയുമായി ബന്ധമുണ്ടോയെന്ന് കണ്ടെത്താൻ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.





