Business Economy India International News Politics

യുഎഇയിലെ ആക്രമണത്തിനെതിരെ ശക്തമായി അപലപിച്ച് പ്രധാനമന്ത്രി

യുഎഇയിൽ ഇന്നലെ ഉണ്ടായ പുതിയ ആക്രമണങ്ങളെ ശക്തമായി അപലപിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ (യു എ ഇ) നടന്ന ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ പൗരന്മാർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്.

പൗരന്മാരെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമാക്കി നടത്തുന്ന ആക്രമണങ്ങൾ അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. യുഎഇയോടൊപ്പം ഇന്ത്യ ഉറച്ച ഐക്യദാർഢ്യത്തിലാണ് എന്നും പ്രശ്നങ്ങൾ സംസാരിച്ചു പരിഹരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ, ഹോർമുസ് കടലിടുക്ക് വഴി സുരക്ഷിതവും തടസ്സമില്ലാത്തതുമായ ഗതാഗതം ഉറപ്പാക്കുന്നത് പ്രാദേശിക സമാധാനത്തിനും ആഗോള ഊർജ സുരക്ഷയ്ക്കും നിർണായകമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *