Kerala News

മലപ്പുറം മങ്കടയില്‍ ഇടിമിന്നലേറ്റ് നാല് വിദ്യാര്‍ത്ഥികള്‍ മരിച്ചു


മലപ്പുറം മങ്കടയില്‍ ഇടിമിന്നലേറ്റ് നാല് വിദ്യാര്‍ത്ഥികള്‍ മരിച്ചു. ഫഹദ്, സിയാദ്, റഹീസ്, വഹാസ് എന്നീ വിദ്യാര്‍ത്ഥികളാണ് മരിച്ചത്. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ 7 പേര്‍ക്ക് മിന്നലേല്‍ക്കുകയായിരുന്നു. പരിക്കേറ്റ മൂന്ന പേരെ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. മങ്കടയിലെ വെള്ളിലയിലെ പന്തല്ലൂര്‍ വ്യൂ പോയിന്റില്‍ വെച്ചാണ് അപകടമുണ്ടായത്. വിദ്യാര്‍ത്ഥികള്‍ ഇവിടേക്ക് വന്ന് പാറപ്പുറത്തിരുന്ന് കാറ്റ് കൊള്ളുമ്പോഴാണ് മിന്നലേറ്റത്. പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണ്.

മലപ്പുറം ജില്ലയില്‍ ഇന്ന് വൈകുന്നേരം മുതല്‍ കനത്ത മഴയുണ്ട്. ഇടിമിന്നലിനും അതിശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് നേരത്തെ മുന്നറിയിപ്പുകള്‍ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *