
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് ₹195 കുറഞ്ഞതോടെ ആഭരണം വാങ്ങാൻ ഒരുങ്ങുന്നവർക്ക് ആശ്വാസമായി.
916 ഹാൾമാർക്ക് (22 കാരറ്റ്) സ്വർണം ഒരു ഗ്രാമിന് 13,350 രൂപയാണ് ഇന്നത്തെ നിരക്ക്. എട്ട് ഗ്രാമിന് ₹1,06,800 നൽകണം.
18 കാരറ്റ് സ്വർണം ഒരു ഗ്രാമിന് വില 11,030 രൂപയും എട്ട് ഗ്രാമിന് 88,240 രൂപയുമാണ്. വെള്ളിയുടെ വില ഗ്രാമിന് 250 രൂപയും എട്ട് ഗ്രാമിന് 2,000 രൂപയുമാണ് വില.
ആഗോള വിപണിയിലെ വിലമാറ്റങ്ങളും സാമ്പത്തിക സാഹചര്യങ്ങളുമാണ് ആഭ്യന്തര സ്വർണവിലയെ പ്രധാനമായും സ്വാധീനിക്കുന്നതെന്ന് വ്യാപാര രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.




