കോഴിക്കോട് നിപ രോഗം സ്ഥിരീകരിച്ചു. ഫറൂഖ് സ്വദേശിയായ 43കാരനാണ് രോഗം സ്ഥിരീകരിച്ചത്. രോഗി മിംസ് ആശുപത്രിയില്‍ ചികിത്സയിലാണുള്ളത്. രോഗിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട മിംസ് ആശുപത്രിയിലെ ആരോഗ്യ പ്രവര്ഡത്തകര്‍ ക്വാറന്റൈനിലേക്ക് മാറേണ്ടി വരും. ആരോഗ്യമന്ത്രി കെ മുരളീധരന്‍ അടിയന്തര യോഗം വിളിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോഴിക്കോട് കളക്ടര്‍ക്കാണ് യോഗം വിളിച്ച് ചേര്‍ക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. നാളെ അടിയന്തര യോഗം ചേരുമെന്നാണ് ലഭിക്കുന്ന വിവരം.
ആരോഗ്യവകുപ്പിൻ്റെ നിര്‍ദേശപ്രകാരം രോഗിയെ ഐസൊലേഷനിലാക്കിയിരിക്കുകയാണ്. പൊതുജനം ആശങ്കപ്പെടേണ്ട സാഹചര്യങ്ങളില്ലെന്നും മന്ത്രി വ്യക്തമാക്കി.




