India International News

വെനസ്വേല ഭൂചലനത്തില്‍ 589 മരണം


വെനസ്വേലയിലുണ്ടായ ഭീകരമായ ഭൂചലനത്തില്‍ 589 പേര്‍ മരിച്ചു. 2980 പേര്‍ക്ക് പരിക്കേറ്റു. നിരവധി പേരെയാണ് കാണാതായത്. ലാറ്റിനമേരിക്കന്‍ രാജ്യമായ വെനസ്വേലയില്‍ കഴിഞ്ഞ ദിവസമാണ് അടുത്തടുത്തായി രണ്ട് ഭൂചലനങ്ങള്‍ ഉണ്ടായത്. തുറമുഖ നഗരമായ ലാഗ്വയ്‌റയിലും തലസ്ഥാനമായ കരാക്കസിലുമാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇവിടെയാണ് ഏറ്റവും കൂടുതല്‍ പേര്‍ മരണപ്പെട്ടതും. പല സ്ഥലങ്ങളിലും രക്ഷാപ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് മരണ നിരക്ക് വര്‍ധിക്കാനിടയാക്കും.

തകര്‍ന്ന കെട്ടിട ഭാഗങ്ങള്‍ മാറ്റാനുള്ള യന്ത്രങ്ങളും ഇല്ലാത്തത് രക്ഷാപ്രവര്‍ത്തനത്തെ വെല്ലുവിളിക്കുന്നുണ്ട്. ലാഗ്വയ്‌റയില്‍ 250നും മുകളില്‍ കെട്ടിടങ്ങളാണ് ഭൂകമ്പത്തില്‍ നിലംപതിച്ചത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ വെനസ്വേലന്‍ ഭരണകൂടം പരാജയമണെന്നാണ് വിലയിരുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *