ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാൻ്റെ വടക്കുകിഴക്കൻ മേഖലയിൽ 6.1 തീവ്രതയുള്ള ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. സമീപരാജ്യമായ പാകിസ്താനിലെ നിരവധി നഗരങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടുവെന്നാണ് ലഭിക്കുന്ന വിവരം. ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി ഇതുവരെ റിപ്പോർട്ടുകളില്ല. യു.എസ്. ജിയോളജിക്കൽ സർവേ (USGS) പ്രകാരം, അഫ്ഗാനിസ്ഥാനിലെ ബദഖ്ഷാൻ പ്രവിശ്യയിലെ ജുറം ജില്ലയിൽ നിന്ന് 43 കിലോമീറ്റർ തെക്കായാണ് ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം. പാകിസ്താൻ കാലാവസ്ഥാ വകുപ്പ് (PMD) ഭൂചലനത്തിൻ്റെ തീവ്രത 5.9 ആയി രേഖപ്പെടുത്തി. പ്രാദേശിക സമയം വൈകിട്ട് 6.35നാണ് ഭൂചലനം ഉണ്ടായതെന്നും, അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് Read More…
Tag: earthquake
വെനസ്വേല ഭൂചലനത്തില്‍ 589 മരണം
വെനസ്വേലയിലുണ്ടായ ഭീകരമായ ഭൂചലനത്തില്‍ 589 പേര്‍ മരിച്ചു. 2980 പേര്‍ക്ക് പരിക്കേറ്റു. നിരവധി പേരെയാണ് കാണാതായത്. ലാറ്റിനമേരിക്കന്‍ രാജ്യമായ വെനസ്വേലയില്‍ കഴിഞ്ഞ ദിവസമാണ് അടുത്തടുത്തായി രണ്ട് ഭൂചലനങ്ങള്‍ ഉണ്ടായത്. തുറമുഖ നഗരമായ ലാഗ്വയ്‌റയിലും തലസ്ഥാനമായ കരാക്കസിലുമാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇവിടെയാണ് ഏറ്റവും കൂടുതല്‍ പേര്‍ മരണപ്പെട്ടതും. പല സ്ഥലങ്ങളിലും രക്ഷാപ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് മരണ നിരക്ക് വര്‍ധിക്കാനിടയാക്കും. തകര്‍ന്ന കെട്ടിട ഭാഗങ്ങള്‍ മാറ്റാനുള്ള യന്ത്രങ്ങളും ഇല്ലാത്തത് രക്ഷാപ്രവര്‍ത്തനത്തെ വെല്ലുവിളിക്കുന്നുണ്ട്. ലാഗ്വയ്‌റയില്‍ 250നും Read More…
ജപ്പാനിൽ 7.2 തീവ്രതയുള്ള ഭൂചലനം;
ടോക്കിയോ: ജപ്പാൻ്റെ വടക്കൻ തീരത്തിന് സമീപം വ്യാഴാഴ്ച റിക്ടർ സ്കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. എന്നാൽ സുനാമി ഭീഷണിയില്ലെന്നും സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ലെന്നും ജപ്പാൻ കാലാവസ്ഥാ ഏജൻസി (JMA) അറിയിച്ചു. ഇവാട്ടെ പ്രവിശ്യയുടെ കിഴക്കൻ തീരത്തിന് സമീപമാണ് ഭൂചലനം ഉണ്ടായത്. ഏകദേശം 50 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രമെന്ന് അധികൃതർ അറിയിച്ചു. മുമ്പ് 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പിന്നീട് 7.2 ആയി പുതുക്കുകയായിരുന്നു. സമീപ മാസങ്ങളിലായി ശക്തമായ ഭൂചലനങ്ങൾ ആവർത്തിച്ച് അനുഭവപ്പെടുന്ന Read More…
ഫിലിപ്പീൻസിലെ ഭൂചലനത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി
ഫിലിപ്പീൻസിലെ മിൻഡനാവോയിൽ തിങ്കളാഴ്ച ഉണ്ടായ ശക്തമായ ഭൂചലനത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഭൂചലനത്തെ തുടർന്നുണ്ടായ നാശനഷ്ടങ്ങളിലും മനുഷ്യജീവഹാനിയിലും ദുഃഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി, പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. സാമൂഹിക മാധ്യമമായ എക്സിൽ പങ്കുവെച്ച സന്ദേശത്തിലാണ് പ്രധാനമന്ത്രി അനുശോചനം അറിയിച്ചത്. ഈ ദുഃഖകരമായ ഘട്ടത്തിൽ ഫിലിപ്പീൻസ് ജനതയ്ക്കും സർക്കാരിനുമൊപ്പമാണ് ഇന്ത്യയെന്നും അദ്ദേഹം വ്യക്തമാക്കി. മിൻഡനാവോയിൽ ഉണ്ടായ ഭൂചലനം വ്യാപക നാശനഷ്ടങ്ങൾക്കും ജീവഹാനിക്കും ഇടയാക്കിയ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
യുഎസ്–ഇസ്രയേൽ ആക്രമണങ്ങൾക്കിടെ ഇറാനിൽ ഭൂകമ്പം; 4.3 തീവ്രത രേഖപ്പെടുത്തി
തെഹ്‌റാൻ: യുഎസ്–ഇസ്രയേൽ ആക്രമണങ്ങൾ ശക്തമായി തുടരുന്നതിനിടയിൽ തെക്കൻ ഇറാനിൽ ഭൂകമ്പം അനുഭവപ്പെട്ടു. ഗെരാഷ് മേഖലയിൽ റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. 10 കിലോമീറ്റർ ആഴത്തിൽ ഉണ്ടായ ഭൂകമ്പത്തിൽ കാര്യമായ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ വ്യക്തമാക്കി. സംഘർഷാവസ്ഥ രൂക്ഷമായ സാഹചര്യത്തിലാണ് ഭൂചലനം ഉണ്ടായത്. ഇതിനിടെ ഇറാനിയൻ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള വ്യോമാക്രമണങ്ങൾ ശക്തമായി തുടരുകയാണ്. തെഹ്റാനിൽ നിന്ന് ഏകദേശം 800 കിലോമീറ്റർ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന കെർമൻ Read More…
മലേഷ്യയിൽ ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി
മലേഷ്യയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ബോർണിയോ ദ്വീപിലെ സബാഹ് സംസ്ഥാനത്ത് തിങ്കളാഴ്ച പുലർച്ചെയാണ് ഉണ്ടായത്. യുഎസ് ജിയോളജിക്കൽ സർവേ പ്രകാരം, തീരദേശ നഗരമായ കോട്ട കിനബാലുവിന് ഏകദേശം 100 കിലോമീറ്റർ വടക്കുകിഴക്കായി, 619.8 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം കണ്ടെത്തിയത്. പുലർച്ചെ 12.57 (GMT 1657) നാണ് ഭൂചലനം രേഖപ്പെടുത്തിയത്. ഇതുവരെ ആളപായമോ വലിയ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. സുനാമി മുന്നറിയിപ്പ് പുറപ്പെടുവിക്കേണ്ട സാഹചര്യമില്ലെന്നും സ്ഥിരീകരിച്ചു. സബയുടെ Read More…
ഡല്‍ഹിയില്‍ ഭൂചലനം, 2.8 തീവ്രത, പ്രഭവ കേന്ദ്രം വടക്കന്‍ ഡല്‍ഹി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഭൂചലനം. ഡല്‍ഹിയില്‍ 2.8 തീവ്രതയുള്ള ഭൂകമ്പം ഉണ്ടായതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. രാവിലെ 8:44 ഓടെയാണ് ഭൂചലനമുണ്ടായതെന്നും ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം വടക്കന്‍ ഡല്‍ഹിയിലായിരുന്നുവെന്നും 5 കിലോമീറ്റര്‍ ആഴത്തിലാണുണ്ടാതയതെന്നും അധികൃതര്‍ അറിയിച്ചു. ഭൂകമ്പ സാധ്യത ഏറിയ രണ്ടാമത്തെ ഉയര്‍ന്ന വിഭാഗമായ സോണ്‍ IV ലാണ് ഡല്‍ഹിയുള്ളത്. സമീപ വര്‍ഷങ്ങളില്‍, ഡല്‍ഹി-എന്‍സിആറില്‍ നിരവധി തവണ 4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2022 ല്‍, ഡല്‍ഹിയുടെ അയല്‍ സംസ്ഥാനമായ ഹരിയാനയില്‍ 4.1 തീവ്രതയുള്ള Read More…
ഡല്‍ഹിയെ വിറപ്പിച്ച ഭൂചലനം: 4.4 തീവ്രത; അഞ്ച് മാസത്തിനിടെ രണ്ടാമത്തെ വലിയ പ്രകമ്പനം
ന്യൂഡല്‍ഹി: രാജധാനി ഡല്‍ഹിയെയും പരിസര പ്രദേശങ്ങളെയും വിറപ്പിച്ച ഭൂചലനം വ്യാഴാഴ്ച രാവിലെ അനുഭവപ്പെട്ടു. രാവിലെ 9.04ന് റിക്ടര്‍ സ്‌കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് പതിറ്റാണ്ട് മുന്‍പ് ഉണ്ടായതിനു സമാനമായി കനത്ത പ്രകമ്പനം ഉണ്ടാക്കിയത്. ഝജ്ജര്‍, ഹരിയാന (ഡല്ഹിയില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയായി) ആയിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. ഭൂചലനത്തിന്റെ പ്രകമ്പനം 5 മുതല്‍ 10 മിനിറ്റ് വരെ നീണ്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ന്യൂഡല്‍ഹി, നോയിഡ, ഗാസിയാബാദ്, ഫരീദാബാദ്, ഗുരുഗ്രാം തുടങ്ങിയ Read More…
ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂചലനം: 5.1 തീവ്രത
ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. രാവിലെ 6.10ന് ആണ് സംഭവം. കടലില്‍ 91 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. ഒഡിഷയിലെ പുരിയ്ക്ക് സമീപമാണ് ഭൂചലനം അനുഭവപ്പെട്ടത്.
ഡൽഹിയിൽ 4.0 തീവ്രതയുള്ള ഭൂചലനം; ഉത്തരേന്ത്യയിൽ ശക്തമായ പ്രകമ്പനം
ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഇന്ന് പുലർച്ചെ 5:30 ന് ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഡൽഹി, നോയിഡ, ഗ്രേറ്റർ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലാകെ അനുഭവപ്പെട്ടു. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഡൽഹിയിലായിരുന്നു എന്നും ഇത് 5 കിലോമീറ്റർ ആഴത്തിൽ ഉണ്ടായിരുന്നുവെന്നുമാണ് നാഷണൽ സെന്റർ ഫോർ സീസ്മോളജി സ്ഥിരീകരിച്ചത്. നിലവിൽ യാതൊരു നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ ഡൽഹിയും സമീപ പ്രദേശങ്ങളും ഭൂകമ്പ സാധ്യതാ മേഖലയിൽ പെടുന്നതാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.





