India International News

ഫിലിപ്പീൻസിലെ ഭൂചലനത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

ഫിലിപ്പീൻസിലെ മിൻഡനാവോയിൽ തിങ്കളാഴ്ച ഉണ്ടായ ശക്തമായ ഭൂചലനത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി.

ഭൂചലനത്തെ തുടർന്നുണ്ടായ നാശനഷ്ടങ്ങളിലും മനുഷ്യജീവഹാനിയിലും ദുഃഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി, പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.

സാമൂഹിക മാധ്യമമായ എക്സിൽ പങ്കുവെച്ച സന്ദേശത്തിലാണ് പ്രധാനമന്ത്രി അനുശോചനം അറിയിച്ചത്. ഈ ദുഃഖകരമായ ഘട്ടത്തിൽ ഫിലിപ്പീൻസ് ജനതയ്ക്കും സർക്കാരിനുമൊപ്പമാണ് ഇന്ത്യയെന്നും അദ്ദേഹം വ്യക്തമാക്കി.

മിൻഡനാവോയിൽ ഉണ്ടായ ഭൂചലനം വ്യാപക നാശനഷ്ടങ്ങൾക്കും ജീവഹാനിക്കും ഇടയാക്കിയ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *