അർമേനിയൻ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ സിവിൽ കോൺട്രാക്ട് പാർട്ടി നേടിയ മിന്നുന്ന വിജയത്തിന് അർമേനിയൻ പ്രധാനമന്ത്രി നിക്കോൾ പഷിനിയനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത്.
ജനങ്ങൾ അദ്ദേഹത്തിൻ്റെ നേതൃത്വത്തിലും കാഴ്ചപ്പാടിലും അർപ്പിക്കുന്ന വിശ്വാസത്തിൻ്റെ പ്രതിഫലനമാണ് ഈ പുതിയ ജനവിധിയെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയും അർമേനിയയും തമ്മിലുള്ള ചരിത്രപരവും സൗഹൃദപരവുമായ ബന്ധവും സഹകരണവും കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി നിക്കോൾ പഷിനിയനുമായി അടുത്ത് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
സാമൂഹിക മാധ്യമമായ എക്സിലൂടെയാണ് പ്രധാനമന്ത്രി അഭിനന്ദന സന്ദേശം പങ്കുവെച്ചത്.





