Kerala News

രണ്ടുഗഡു ക്ഷേമപെന്ഷന് വെള്ളിയാഴ്ച മുതൽ

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്ഷൻ ഗുണഭോക്താക്കൾക്ക് രണ്ട് ഗഡു പെന്ഷനുകൾ വിതരണം ചെയ്യും. 1604 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ.എന്. ബാലഗോപാൽ അറിയിച്ചു. 62 ലക്ഷം ആളുകൾക്ക് 3200 രൂപ വീതം ലഭിക്കും. വെള്ളിയാഴ്ച മുതൽ ഗുണഭോക്താക്കളിലേക്ക് പെന്ഷൻ വിതരണം ആരംഭിക്കും. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിലേക്ക് തുക ലഭിക്കും, മറ്റു ഗുണഭോക്താക്കൾക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലേക്ക് എത്തിച്ച് പെന്ഷൻ കൈമാറും.

ജനുവരിയിലെ പെന്ഷനും, കുടിശിക ഗഡുക്കളിൽ ഒന്നുകൂടി ഇപ്പോൾ അനുവദിച്ചിട്ടുള്ളതാണ്. പണഞെരുക്കം കാരണം, ഈ സാമ്പത്തിക വർഷവും അടുത്ത സാമ്പത്തിക വർഷവുമായി കുടിശികയായി ക്ഷേമപെന്ഷൻ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. ആദ്യ ഗഡു ഓണത്തിന് നൽകിയിരുന്നു, രണ്ടാമത്തെ ഗഡു ഇപ്പോൾ വിതരണം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *